ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജ് സിവിൽ എൻജിനീയറിംഗ് വിഭാഗം സംഘടിപ്പിച്ച ഹാക്കത്തോണിന് വർണാഭമായ സമാപനം

17

ഇരിങ്ങാലക്കുട: നിർമാണ മേഖലയിലെ സാങ്കേതിക സമസ്യകൾക്ക് ഫലപ്രദമായ പരിഹാര മാർഗങ്ങൾ തേടി ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജ് സിവിൽ എൻജിനീയറിംഗ് വിഭാഗം സംഘടിപ്പിച്ച ഹാക്കത്തോണിന് വർണാഭമായ സമാപനം. മാറ്റർലാബ്, ആസ്ട്രക് ഇന്നവേഷൻസ്, യു എൽ സി സി എസ് തുടങ്ങിയ മുൻ നിര കമ്പനികൾ നൽകിയ പ്രോബ്ലം സ്റ്റേറ്റ്മെൻ്റ് കൾക്ക് ഏറ്റവും മികച്ച പരിഹാര മാർഗങ്ങൾ തേടിയായിരുന്നു ‘ റാക് ആൻഡ് ക്രാക്ക് ‘ എന്ന് പേരിൽ മത്സരം സംഘടിപ്പിച്ചത്. കൊച്ചി മാരിയറ്റ് ഹോട്ടലിൽ കേരളത്തിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒരു ഡസനിലേറെ ടീമുകൾ മാറ്റുരച്ച ഫൈനൽ റൗണ്ടിൽ തൃശൂർ ഗവൺമെൻ്റ് എൻജിനീയറിംഗ് കോളേജ്, ഫിസാറ്റ് അങ്കമാലി, എൻ ഐ ടി കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. അര ലക്ഷത്തിലേറെ രൂപയാണ് സമ്മാനത്തുകയായി ഒരുക്കിയിരുന്നത്. വിദ്യാർഥികൾ നിർദേശിച്ച മികച്ച ആശയങ്ങൾ വ്യവസായ മേഖലയിലെ പ്രമുഖരുമായി ചർച്ച ചെയ്യാനുള്ള അവസരവും ഒരുക്കിയിരുന്നു. ഹാക്കത്തോണിന് അധ്യാപകരായ ഡോ. എം ജി കൃഷ്ണപ്രിയ , വി പി പ്രഭാ ശങ്കർ, അങ്കിത ശശിധരൻ എന്നിവർ നേതൃത്വം നൽകി.സമാപന സമ്മേളനത്തിൽ എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി ഡി. ജോൺ, വ്യവസായ പ്രതിനിധികളായ ജിബീഷ് സി എം, അഞ്ജലി ജയദാസ്, ശശികുമാർ തേരയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement