വെള്ളാനി കോള്‍പ്പാട കര്‍ഷകസംഘത്തിന്റെ നേതൃത്ത്വത്തില്‍ കൊയ്ത്തുത്സവവും,സെമിനാറും നടത്തി

446
Advertisement

വെള്ളാനി കോള്‍പ്പാട കര്‍ഷകസംഘത്തിന്റെ നേതൃത്ത്വത്തില്‍ കൊയ്ത്തുത്സവവും,സെമിനാറും നടത്തി.ഇരിങ്ങാലക്കുട ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ് ഉദ്ഘാടനം
ചെയ്ത പരിപാടിയില്‍ കോള്‍പ്പാട കമ്മിറ്റി പ്രസിഡന്റ് കെ എച്ച്.അബൂബക്കര്‍ അധ്യക്ഷത
വഹിച്ചു .കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പില്‍ ,കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,കെ.എസ്.ബാബു,വാര്‍ഡ്‌മെംബര്‍ മാരായ
ബെറ്റിജോസ്,ഷീജപവിത്രന്‍,സുനിതമനോജ്,ധീരജ്‌തേറാട്ടില്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്നു നടന്നസെമിനാര്‍ കൃഷി ഓഫീസര്‍മാരായ കെ.ജെ.കുര്യാക്കോസ്,ഭാനുശാലിനി
എന്നിവര്‍ നയിച്ചു. പരിപാടിക്ക് ഇ എ ജേയ് സ്വാഗതവും,ശ്രീമതി സോഫി സുനില്‍ നന്ദിയുംപറഞ്ഞു