ബസ് ജീവനക്കാര്‍ റോഡില്‍ വച്ച് കുടുംബത്തേ അസഭ്യം പറഞ്ഞതായി പരാതി.

2473
Advertisement

ഇരിങ്ങാലക്കുട : കോണത്ത്കുന്ന് സെന്ററില്‍ വെച്ച് കാറില്‍ വന്ന കുടുംബത്തേ ബസ് ജീവനക്കാര്‍ അസഭ്യം പറഞ്ഞതായി ഇരിങ്ങാലക്കുട പോലിസില്‍ പരാതി.നടവരമ്പ് സ്വദേശി തറമ്മേല്‍ ശിവശങ്കരനും മകള്‍ ശ്രീജ കൃഷ്ണകുമാറിനും പേരകുട്ടി ഭുവനയ്ക്കുമാണ് ബസ് ജീവനക്കാരില്‍ നിന്നും ദുരനുഭവമുണ്ടായത്.വ്യാഴാഴ്ച്ച വൈകീട്ട് ആറേമൂക്കാലോടെയാണ് സംഭവം കൈയ്ക്ക് പരിക്കേറ്റ പേരകുട്ടി ഭുവനയുമായി കൊടുങ്ങല്ലുര്‍ ആശുപത്രിയില്‍ പോയി മടങ്ങവേ കോണത്തുകുന്ന് സെന്ററില്‍ കാറ് പാര്‍ക്ക് ചെയ്ത് അടുത്തുള്ള മെഡിയ്ക്കല്‍ ഷോപ്പിലേയ്ക്ക് മരുന്ന് വാങ്ങാന്‍ പോയ ശിവശങ്കരനേ തിരിച്ച് വരുന്നതിനിടെ സമീപത്തേ ബസ് ഉടമയുടെ സ്ഥലത്ത് ബസ് പാര്‍ക്ക് ചെയ്യുന്നതിനുള്ള വഴിയിലാണ് ശിവശങ്കരന്‍ കാര്‍ പാര്‍ക്ക് ചെയ്യതെന്നാരേപിച്ച് നടുറോഡില്‍ ഇദേഹത്തേയും കുടുംബത്തേയും അസഭ്യം പറയുകായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.ജീവനക്കാരുടെ അസഭ്യവര്‍ത്തമാനം കേട്ട് പരിഭ്രമിച്ച കുട്ടിയുടെ മാനസികനിലയില്‍ വ്യത്യാസമുണ്ടാവുകയും രാത്രി മുഴുവന്‍ ഉറക്കത്തില്‍ നിന്നും ഞെട്ടി ഉണരുകയുമായിരുന്നുവെന്നും ഇത്തരമൊരനുഭവം മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാനാണ് പോലിസില്‍ പരാതിപ്പെട്ടതെന്നും ശിവശങ്കരന്‍ പറഞ്ഞു.

Advertisement