പുല്ലൂര്‍ എസ്.എന്‍.ബി.എസ്.സമാജം എല്‍.പി. സ്‌കൂളിന്റെ 85-ാം വാര്‍ഷികാഘോഷം

706

പുല്ലൂര്‍: പുല്ലൂര്‍ എസ്.എന്‍.ബി.എസ്.സമാജം എല്‍.പി. സ്‌കൂളിന്റെ 85-ാം വാര്‍ഷികാഘോഷവും അധ്യാപക രക്ഷാകര്‍ത്തൃ സംഗമവും പ്രശസ്ത നൃത്താധ്യാപകനും സിനി ആര്‍ട്ടിസ്റ്റുമായ ആര്‍.എല്‍.വി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ സി.ഡി. പ്രവികുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍ മുഖ്യാതിഥി ആയിരുന്നു. എസ്.എന്‍.ബി.എസ്. സമാജം പ്രസിഡണ്ട് എം.കെ. വിശ്വഭംരന്‍ സമ്മാനവിതരണം നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ.പി.പ്രശാന്ത്, പുല്ലൂര്‍ സഹകരണ ബാങ്ക് പ്രസിഡണ്ട് ജോസ്.ജെ. ചിറ്റിലപ്പിള്ളി, മുന്‍ ഹെഡ് മാസ്റ്റര്‍ കെ.പി. ഗംഗാധരന്‍ മാസ്റ്റര്‍, ഒ.എസ്.എ. പ്രസിഡണ്ട് കെ.സി. രണദിവെ, എസ്.എസ്.ജി. അംഗം എ.വി.സുരേഷ്, എം.പി.ടി.എ. പ്രസിഡണ്ട് സ്മിന മനോജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പി.ടി.എ. പ്രസിഡണ്ട് കെ.എസ്. സജിന്‍കുമാര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ.മിനി നന്ദിയും പറഞ്ഞു.

Advertisement