അക്കര ടെക്സ്റ്റയില്‍സിന് മുകളിലെ നെയിം ബോര്‍ഡിന് തീ പിടിച്ചത് ജനങ്ങളെ പരിഭ്രാന്തരാക്കി

678

ഇരിങ്ങാലക്കുട- അക്കര ടെക്സ്റ്റയില്‍സിന് മുകളിലെ നെയിം ബോര്‍ഡിന് തീ പിടിച്ചു. വൈകീട്ട് 6.15 നോടെയാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം തീപിടുത്തത്തിന് കാരണമെന്ന് പറയപ്പെടുന്നു. എന്‍ .ഡി .എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അക്കര ടെക്‌സ്റ്റൈല്‍സ് സന്ദര്‍ശിക്കുമ്പോഴായിരുന്നു തീപിടുത്തം.ഉടനെ തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. ബോര്‍ഡിന്റെ മുക്കാല്‍ ഭാഗവും അഗ്‌നിക്കിരയായി. ആളപായമില്ല.

 

Advertisement