പെട്രോള്‍ പമ്പില്‍ വച്ച് പെട്രോളൊഴിച്ച് കത്തിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് 15 വര്‍ഷം തടവും പിഴയും

349

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പെട്രോള്‍ പമ്പില്‍ വച്ച് പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ച കേസിലെ കരിമണി എന്ന ബിനീതന്‍(30) നാണ് 15 വര്‍ഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ ലഭിച്ചത്. 2018 ലാണ് സംഭവം നടന്നത്. കോടാലിയിലുള്ള ഒരു പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിച്ച് പൈസ കൊടുത്ത് ബാക്കി വാങ്ങുന്ന സമയം വണ്ടി മാറ്റികൊടുക്കാത്തതിനെ ചൊല്ലി ഉണ്ടായ വാക്ക് തര്‍ക്കത്തില്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ച കേസിലാണ് ഇന്ന് വിധിയായത്. മുപ്ലിയത്തുള്ള ദിലീപ് എന്ന ആലെയാണ് പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ ശ്രമിച്ചത്. സംഭവത്തില്‍ ദിലീപിന് ഗുരുതരമായി പൊള്ളലേല്‍ക്കുകയും, മോട്ടോര്‍ സൈക്കിള്‍ നശിക്കുകയും ചെയ്തു. കൃത്യം നടത്തിയതിന് ശേഷം രക്ഷപ്പെട്ട പ്രതിയെ ചാലക്കുടി സബ് ഇന്‍സ്‌പെക്ടര്‍ വി.എസ്.വത്സലകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കോയമ്പത്തൂരില്‍ നിന്ന് പിടികൂടിയത്.

Advertisement