25.9 C
Irinjālakuda
Wednesday, November 30, 2022

Daily Archives: February 27, 2018

കാന്‍സര്‍ രോഗികള്‍ക്ക് കേശദാനം നടത്തി

ഇരിങ്ങാലക്കുട : ജെ സി ഐ ഇരിങ്ങാലക്കുടയുടെയും സെന്റ് ജോസഫ് കോളേജിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി കേശദാനം മഹദാനം എന്ന പരിപാടി സംഘടിപ്പിച്ചു.ക്യാന്‍സര്‍ രോഗബാധിരായി ചികിത്സയിലൂടെ മുടി നഷ്ടപ്പെട്ട രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കുന്നതിനായി...

സി.പി.ഐ സംസ്ഥാന സമ്മേളന പതാകജാഥക്ക് വമ്പിച്ച സ്വീകരണം

ഇരിങ്ങാലക്കുട:മാര്‍ച്ച് ഒന്നു മുതല്‍ നാലുവരെ മലപ്പുറത്ത് നടക്കുന്ന സി പി ഐ സംസ്ഥാന സമ്മേളന നഗരിയില്‍ ഉയര്‍ത്തുന്ന പതാക വഹിച്ചുകൊണ്ടുള്ള സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അഡ്വ: കെ രാജന്‍...

കേരള ടൈലറിംങ്ങ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഏരിയ സമ്മേളനം നടന്നു

മാപ്രാണം : ഓള്‍ കേരള ടൈലറിംങ്ങ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ മാപ്രാണം ഏരിയ സമ്മേളനം ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ നടന്നു.ഏരിയ പ്രസിഡന്റ് യി എ സഗീറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ്...

ഹിമാലയത്തില്‍ നിന്നും വെള്ളക്കറുപ്പന്‍ മേടുതപ്പിയെത്തി നമ്മുടെ കോള്‍പ്പാടങ്ങളിലേയ്ക്ക്

തൊമ്മാന: അപൂര്‍വ്വയിനത്തില്‍പ്പെട്ട വെള്ളക്കറുപ്പന്‍ മേടുതപ്പി എന്ന പക്ഷിയെ കോളില്‍ കണ്ടെത്തി. വെള്ളയും കറുപ്പും ഒപ്പത്തിനൊപ്പമായതിനാലാണ് പക്ഷിയെ വെള്ളക്കറുപ്പന്‍ മേടുതപ്പിയെന്ന് പേരിട്ട് വിളിച്ചത്. കാലിന്റെ ഭാഗം വെള്ള, ചിറകുകള്‍ എണ്ണക്കറുപ്പ്, കണ്ണുകള്‍ തിളങ്ങുന്ന മഞ്ഞ,...

കാട്ടൂര്‍ എസ് എന്‍ ഡി പി യോഗം ക്ഷേത്രമഹോത്സവം വര്‍ണ്ണാഭമായി

കാട്ടൂര്‍ : കാട്ടൂര്‍ എസ് എന്‍ ഡി പി യോഗം അമേയകുമാരേശ്വര ക്ഷേത്രമഹോത്സവം വര്‍ണ്ണാഭമായി.പൂയ്യ ദിവസമായ ഫെബ്രുവരി 27ന് രാവിലെ മുതല്‍ 9 ശാഖകളില്‍ നിന്നായി പൂക്കവടികളും പീലിക്കാവടികളും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേയ്ക്ക്...

ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഇരിങ്ങാലക്കുട മേഖലയുടെ നേതൃത്വത്തില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.അയ്യങ്കാവ് മൈതാനത്ത് നടന്ന ഏകദിന ടൂര്‍ണമെന്റ് കൗണ്‍സിലര്‍ സോണിയഗിരി ഉദ്ഘാടനം ചെയ്തു.മേഖലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി...

കാടുകയറി ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്സ് സ്‌കൂളിലെ കിണര്‍

ഇരിങ്ങാലക്കുട: നഗരമധ്യത്തിലെ സര്‍ക്കാര്‍ സ്‌കൂളിലെ കിണര്‍ കാടുകയറിയ നിലയില്‍. ഗവ. മോഡല്‍ ബോയ്സ് സ്‌കൂളിലെ കിണറാണു കാടുകയറിയ നിലയിലായത്. ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഏക കുടിവെള്ള സ്രോതസാണിത്. ഹൈസ്‌കൂളിലെ നൂറോളം വിദ്യാര്‍ഥികള്‍ക്കും...

കരുവന്നൂരില്‍ ബസ് അപകടം

കരുവന്നൂര്‍ : ഊരകം സവേര പാര്‍ക്കിന് സമീപം ബസ് പച്ചക്കറി കയറ്റി വരുകയായിരുന്ന പെട്ടി ഓട്ടോയിലും നിര്‍ത്തിയിട്ടിരുന്ന പാസഞ്ചര്‍ ഓട്ടോയിലും ഇടിച്ചു.ചെവ്വാഴ്ച്ച രാവിലെ 10.30 തോടെയായിരുന്നു അപകടം.ഇരിങ്ങാലക്കുട ഭാഗത്ത് നിന്ന് വരുകയായിരുന്ന ബസ്...

അപകട ഭീഷണിയായി പടിയൂര്‍ നിലംപതിയിലെ ട്രാന്‍സ്‌ഫോര്‍മര്‍ ; പൗരസമിതി നിരാഹാരത്തിലേക്ക്..

പടിയൂര്‍ ; ദീര്‍ഘവീക്ഷണത്തോടെ അല്ലാതുള്ള പ്രവര്‍ത്തനങ്ങള്‍ ഏത് കാലത്തും നാടിന്റെ ശാപമാണ്. ഏതാണ്ട് 20 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പണിയാരംഭിച്ച എടതിരിഞ്ഞി - വളവനങ്ങാടി റോഡില്‍ നിലംപതി സെന്ററില്‍ നിലകൊള്ളുന്ന ട്രാന്‍സ്ഫോര്‍മര്‍ യാത്രക്കാര്‍ക്ക് അപകടഭീഷിണിയാവുകയാണ്....

ആദിവാസി യുവാവായ മധുവിനെ തല്ലിക്കൊന്ന സംഭവത്തില്‍ കെ.സി.വൈ.എം പ്രതിഷേധിച്ചു

ഊരകം:മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധുവിനെ തല്ലിക്കൊന്ന സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു KCYM ഇരിഞ്ഞാലക്കുട രൂപതയുടെ നേതൃത്വത്തില്‍ ഊരകം സെന്റ് ജോസഫ് ദേവാലയത്തില്‍ പ്രതിഷേധ പ്രകടനവും മനുഷ്യചങ്ങലയും സംഘടിപ്പിച്ചു.കെ.സി.വൈ.എം.രൂപതാ...

ചിറയത്ത് തെക്കൂടന്‍ വറീത് മകന്‍ പൗലോസ് (93) നിര്യാതനായി.

കരുവന്നൂര്‍ : ചിറയത്ത് തെക്കൂടന്‍ വറീത് മകന്‍ പൗലോസ് (93) നിര്യാതനായി.സംസ്‌ക്കാരം ചെവ്വാഴ്ച്ച വൈകീട്ട് 4.30ന് കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍.ഭാര്യ കത്രിന.മക്കള്‍ റോസി,വര്‍ഗ്ഗീസ്,ജോണി,ജോസ്,മേഴ്‌സി,വിന്‍സണ്‍,ഡേവിസ് (പരേതന്‍).മരുമക്കള്‍ അന്തോണി,ടെസിയമ്മ,ജെസി,ഗ്ലെയ്‌സി,ജോണ്‍സണ്‍.  
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts