പെട്രോൾ ഡീസൽ വിലവർധനവിനെതിരെ പ്രതിഷേധവുമായി എ.ഐ.വൈ.എഫ് പടിയൂർ മേഖലാ കമ്മറ്റി

110

ചേലൂർ : നക്കര പെട്രോൾ പമ്പിന് മുൻപിൽ നടന്ന പ്രധിഷേധ സമരം മണ്ഢലം സെക്രട്ടറി ടി.വി.വിബിൻ ഉദ്ഘാടനം ചെയ്തു.എ.ഐ.വൈ.എഫ് പടിയൂർ മേഖല പ്രസിഡന്റ് വി.ആർ.അഭിജിത്ത് അദ്ധ്യക്ഷതവഹിച്ച സമരത്തിൽ മണ്ഡലം വൈസ് പ്രസിഡന്റ് കെ.പി.കണ്ണൻ,പ്രതിഷേധത്തിന് അഭിവാദ്യം ചെയ്തു സംസാരിച്ചു . മേഖലാ സെക്രട്ടറി എം.പി.വിഷ്ണു ശങ്കർ സ്വാഗതവും എ.ഐ.എസ്.എഫ് മണ്ഡലം പ്രസിഡൻറ് മിഥുൻ പോട്ടക്കാരൻ നന്ദിയും പറഞ്ഞു. തുടർന്ന് പെട്രോൾ വില 100 രൂപ എത്തിച്ചതിന്റെ പ്രതിഷേധ സൂചകമായി പെട്രോൾ പമ്പിലെ ജീവനക്കാർക്കും ഉപഭോക്താക്കൾക്കും പ്രതിഷേധ മധുരവും നൽകി.

Advertisement