കടുപ്പശ്ശേരി:കൊളങ്ങര കാഞ്ഞിരപ്പറമ്പില്‍ പരേതനായ ജോസ് മകന്‍ ജോയി (52)നിര്യാതനായി.സംസ്‌ക്കാരം 09-06-2018 വൈകീട്ട് 3 മണിക്ക് സെന്റ് സെബാസ്റ്റിയന്‍ ചര്‍ച്ച് താഴെക്കാട് .അമ്മ -മേരി ,ഭാര്യ -ജെസ്സി,മക്കള്‍-അലീഷ,അലീന
കടുപ്പശ്ശേരി:കൊളങ്ങര കാഞ്ഞിരപ്പറമ്പില്‍ പരേതനായ ജോസ് മകന്‍ ജോയി (52)നിര്യാതനായി.സംസ്‌ക്കാരം 09-06-2018 വൈകീട്ട് 3 മണിക്ക് സെന്റ് സെബാസ്റ്റിയന്‍ ചര്‍ച്ച് താഴെക്കാട് .അമ്മ -മേരി ,ഭാര്യ -ജെസ്സി,മക്കള്‍-അലീഷ,അലീന
ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ബൈപാസ് റോഡിന്റെ സെന്റര്‍ റിങ്ങിനെ ഹരിതാഭമാക്കാന്‍ രുചിയുടെ രാജവിഥികള്‍ പദ്ധതി ആരംഭിച്ചു.നെല്ലി,മാവ്,ആര്യവേപ്പ് തുടങ്ങിയ ഇനങ്ങളിലുള്ള വൃക്ഷതൈകളാണ് വച്ച് പിടിപ്പിക്കുക.ഇരിങ്ങാലക്കുട ഗവ: ബോയ്‌സ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ എന്‍ എസ് എസ് യുണിറ്റും,ജ്യോതിസ് കോളേജിലെ എന്‍ എസ് എസ് യുണിറ്റും സംയുക്തമായാണ് തൈകളുടെ സംരക്ഷണവും പരിപാലനം നിര്‍വഹിക്കുക.നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജുവിന്റെ നേതൃത്വത്തില്‍ 30 ല്‍പരം കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു.വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.കാത്തലിക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.ജോണ്‍ പാലിയേക്കര മുഖ്യപ്രഭാഷണം നടത്തി.വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി പദ്ധതി വിശദീകരണം നടത്തി,നഗരസഭ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി എ അബ്ദുള്‍ ബഷീര്‍,വത്സല ശശി,വി സി വര്‍ഗ്ഗീസ്,കൗണ്‍സിലര്‍മാരായ പി വി ശിവകുമാര്‍,എം സി രമണന്‍,സന്തോഷ് ബോബന്‍,വാര്‍ഡ് കൗണ്‍സിലര്‍ ഫിലോമിന ജോയ് ,മുന്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി,വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം തോമസ് കോലംങ്കണ്ണി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.നഗരസഭ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മീനാക്ഷി ജോഷി സ്വാഗതവും എന്‍ എസ് എസ് കോഡിനേറ്റര്‍ മജ്ഞു നന്ദിയും പറഞ്ഞു.കൗണ്‍സിലര്‍മാരായ ബേബി ജോസ് കാട്ട്‌ള,കുര്യന്‍ ജോസഫ്,സുജ സജീവ് കുമാര്‍,രമേശ് വാര്യര്‍,അമ്പിളി ജയന്‍,ശ്രീജ സുരേഷ്,ധന്യ ജിജു കോട്ടോളി,സംഗീത ഫ്രാന്‍സീസ്,കെ ഗിരിജ,അല്‍ഫോണ്‍സാ തോമസ്,അംബിക പള്ളിപുറത്ത്,അംബിക കെ വി,ബിജു ലാസര്‍,എന്നിവരും സംഘാടക സമിതി കോഡിനേറ്റര്‍മാരായ ടെല്‍സണ്‍ കോട്ടോളി,എം എന്‍ തമ്പാന്‍,ഹുസൈന്‍ എം എ, ബിജു പൗലോസ്,പ്രിയ ബൈജു എന്നിവരും പരിപാടിയ്ക്ക് നേതൃത്വം നല്‍കി.ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് 3ന് മൂന്ന്പീടികയില്‍ നമ്മുടെ കടല്‍ നമ്മുടെ ഭാവി എന്ന പരിപാടി ഉണ്ടായിരിക്കും.ജൂണ്‍ 10 ഞായര്‍ രാവിലെ 9.30ന് മഴയാത്ര പുല്ലത്തറ പാലത്തിന് സമീപത്ത് നിന്ന് ആരംഭിയ്ക്കും.പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 8075222074 ,7736000405 എന്നി നമ്പറുകളില്‍ ബദ്ധപെടുക.
ഇരിങ്ങാലക്കുട : ഒരു വെടിയ്ക്ക് രണ്ട് പക്ഷി എന്ന പദപ്രയോഗം അന്വര്‍ത്ഥമാക്കുന്ന സംഭവമായിരുന്നു വിജയന്‍ കൊലകേസ് പ്രതികളെ അന്വേഷിച്ച് തമിഴ്‌നാട്ടില്‍ എത്തിയ ഇരിങ്ങാലക്കുട പോലീസിനുണ്ടായത്.കഴിഞ്ഞ സെപ്തംബര്‍ മാസം 26 ന് കരുവന്നൂര്‍’റിവര്‍ വ്യൂ ക്ലബ് ‘ ന് സമീപം അരിമ്പുള്ളി വീട്ടില്‍ പ്രകാശന്‍ എന്നയാളെ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് കൊലപെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് വിജയന്‍ കൊലകേസ് പ്രതികളെ തമിഴ്‌നാട്ടില്‍ വാടകവീട്ടില്‍ സംരക്ഷിച്ചിരുന്നത്.തമിഴ്‌നാട്ടിലെ മധുര ക്ഷേത്രനഗരിയില്‍ നിന്നും ഇരിങ്ങാലക്കുട എസ് ഐ കെ എസ് സുശാന്തും സംഘവും ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.ചെന്ത്രാപ്പിനി ചക്കനാത്ത് വീട്ടില്‍ ജിഷ്ണു (23) , വൈഷ്ണവ് (22) എന്നീ സഹോദരങ്ങളാണ് അറസ്റ്റിലായത്.കരുവന്നൂര്‍ സ്വദേശികളായ സ്ത്രികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലമാണ് 4 പ്രതികള്‍ കൂടി പ്രകാശന്‍ എന്നയാളെ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് കൊലപെടുത്താന്‍ ശ്രമിച്ചത്.മാസങ്ങളായി പ്രതികള്‍ പേരും വിലാസവും തെറ്റായി ധരിപ്പിച്ച് വാടക വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു.പിടിയിലായ വൈഷ്ണവ് കാട്ടൂര്‍ പോലീസിനെ ആക്രമിച്ച കേസിലെ പ്രതിയും നിരവധി ക്രിമിനല്‍ കേസ്സുകള്‍ ഉള്ള ആളുമാണ്.തമിഴ്‌നാട്ടില്‍ നിന്നും ഇവര്‍ വഴിയാണ് വിജയന്‍ വധകേസ്സിലെ പ്രതികള്‍ക്ക് ലഹരി വസ്തുകള്‍ ലഭിച്ചിരുന്നത്.അരിമ്പുള്ളി പ്രകാശനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളായ കരുവന്നൂര്‍ കറത്തു പറമ്പില്‍ അനുമോദ്, അഭിനന്ദ് എന്നിവരെ മുന്‍പ് പോലീസ് പിടികൂടിയിരുന്നു .ഈ കേസിലെ പ്രതി അഭിനന്ദ് വിജയന്‍ കൊലക്കേസിലും ഉള്‍പ്പെട്ട പ്രതിയാണ്.മധുരയില്‍ നിന്നും പ്രതികളെ പിടികൂടിയ സംഘത്തില്‍ ക്രൈം സ്‌ക്കാഡ് അംഗങ്ങളായ പി സി സുനില്‍ , ജയകൃഷ്ണന്‍ ,മുരുകേഷ് കടവത്ത് ,മുഹമ്മദ് അഷറഫ് , എം കെ ഗോപി ,സൂരജ് ദേവ് ,ഇ എസ് ജീവന്‍ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലെ മഹിളാ പ്രധാന്‍ ഏജന്റുമാരുടെ നേതൃത്വത്തില്‍ ഹരിത കേരള മിഷന്റെ ഭാഗമായി കാറളം മിനി വ്യവസായ കേന്ദ്രത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷംല അസീസ് സ്വാഗതം പറഞ്ഞു. കണ്‍വീനര്‍ കനകം പത്മനാഭന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ് കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാറളം ഗ്രാമപഞ്ചായത്ത് മെമ്പറായ പ്രമീള ദാസ് സംസാരിച്ചു. മഹിളാ പ്രധാന്‍ ഏജന്റ് തങ്കം ദാസ് നന്ദി പറഞ്ഞു.
മാപ്രാണം :പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരള കര്‍ഷകസംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാപ്രാണം സെന്ററിലെ പാതയോരങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടു. കര്‍ഷക സംഘം ജില്ലാ സെക്രട്ടറി പി.കെ.ഡേവിസ് മാസ്റ്റര്‍ ഞാവല്‍ തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗം അമ്പാടി വേണു, ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി ടി.ജി.ശങ്കരനാരായണന്‍, എം.ബി.രാജു, കെ.ജെ.ജോണ്‍സണ്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.വി.പ്രജീഷ്, കാഞ്ചന കൃഷ്ണന്‍, ആര്‍.എല്‍.ജീവന്‍ ലാല്‍, കൃഷ്ണന്‍ കൊല്ലാറ, പ്രകാശന്‍ ഏങ്ങൂര്‍, പി.കെ.സജി എന്നിവര്‍ നേതൃത്വം നല്‍കി.ഞാവല്‍, പേര, നെല്ലി, ഉങ്ങ്, പ്ലാവ് തുടങ്ങിയ വൃക്ഷത്തൈകളാണ് വെച്ചു പിടിപ്പിച്ചത്.
ആറാട്ടുപുഴ: പതിനാറാമത് ആറാട്ടുപുഴ ശ്രീശാസ്താ സംഗീതോത്സവത്തിന് അപേക്ഷ ക്ഷണിച്ചു. ആറാട്ടുപുഴ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നടത്തിവരാറുള്ള സംഗീതോത്സവം ജൂലൈ 11, 12, 13, 14 തിയ്യതികളില്‍ അരങ്ങേറുന്നു. സംഗീതോത്സവത്തിന്റെ ഉദ്ഘാടനം ജൂലൈ 11 ന് വൈകീട്ട് 6ന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ ബിജു നാരായണന്‍ ദദ്രദീപം കൊളുത്തി നിര്‍വ്വഹിക്കും.
ക്ഷേത്രാങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കുന്ന സംഗീത മണ്ഡപത്തിലാണ് സംഗീതാര്‍ച്ചന നടക്കുക. സംഗീതാര്‍ച്ചനയില്‍ ശാസ്ത്രീയ സംഗീതം മാത്രമെ ആലപിക്കാന്‍ അനുവദിക്കുകയുള്ളു. 10 മിനിറ്റ് സമയം മാത്രമെ അര്‍ച്ചന നടത്താവു. പരിമിതമായ പക്കമേളം വേദിയില്‍ ലഭ്യമായിരിക്കും.
അര്‍ച്ചനയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള സംഗീത ഉപാസകര്‍ പേര്, വയസ്സ് ,വിലാസം, ഗുരുനാഥന്റെ പേര്, സംഗീതം അഭ്യസിച്ച കാലയളവ്, ആലപിക്കാന്‍ ഉദ്ദേശിക്കുന്ന കീര്‍ത്തനം, വാട്‌സപ്പുള്ള മൊബൈല്‍ നമ്പര്‍, ഇ മെയില്‍ വിലാസം തുടങ്ങിയ വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വെള്ളക്കടലാസ്സില്‍ തയ്യാറാക്കിയ അപേക്ഷ ജൂണ്‍ 28 ന് അഞ്ച് മണിക്കകം ലഭിക്കത്തക്കവിധത്തില്‍ സെക്രട്ടറി, ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി, ആറാട്ടുപുഴ (പി.ഒ) , തൃശ്ശൂര്‍ 680562 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
9447070122, 9656677047, 9847598494 എന്നീ ഫോണ്‍ നമ്പറുകളിലോ ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുമായി നേരിട്ടോ ബന്ധപ്പെടാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന സംഗീതോപാസകരെ സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കേണ്ട തിയ്യതിയും സമയവും അറിയിക്കുന്നതാണ്.
ഇരിങ്ങാലക്കുട:ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയുടെ ഉദ്ഘാടനം ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് തൃശൂര്‍ എം പി സി എന്‍ ജയദേവന്‍ ഉദ്ഘാടനം ചെയ്തു.ക്രൈസ്റ്റ് കോളേജും ബി പി ഇ ഡിപ്പാര്‍ട്ട്്‌മെന്റും സംയുക്തമായാണ് പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നത്.നാഷ്ണല്‍,സെന്റ് മേരീസ്,എസ് എന്‍ ,ലിറ്റില്‍ ഫ്‌ളവര്‍ എന്നിങ്ങനെ നാല് സ്‌കൂളുകളിലെ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കായാണ് പുസ്തകം വിതരണം ചെയ്തത്.ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഫാ.ജോയ് പീണിക്കപ്പറമ്പില്‍ സ്വാഗതം പറഞ്ഞു.ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മാത്യു പോള്‍ ഊക്കന്‍ അദ്ധ്യക്ഷത വഹിച്ചു.ക്രൈസ്റ്റ് കോളേജ് മാനേജര്‍ ഫാ.ജേക്കബ് ഞെരിഞ്ഞാംപിള്ളി അനുഗ്രഹ പ്രഭാഷണം നടത്തി.ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ വി പി ആന്റോ നന്ദി പറഞ്ഞു.പി ടി എ ഭാരവാഹികളായ സുബാഷ് സി എന്‍ ,പി ടി എ എക്‌സിക്യൂട്ടീവ്‌സ് എന്നിവരും പങ്കെടുത്തു
ഇരിങ്ങാലക്കുട-കായികരംഗത്ത് തുടര്‍ച്ചയായി രണ്ടുകൊല്ലം സര്‍വ്വകലാശാലയിലെ മികച്ച കോളേജായി തെരഞ്ഞെടുക്കപ്പെട്ടു എങ്കിലും ദൂരെസ്ഥലങ്ങളില്‍ മല്‍സരങ്ങളില്‍ പങ്കെടുക്കാനും തിരികെയെത്താനും ക്രൈസ്റ്റിലെ കുട്ടികളും അദ്ധ്യാപകരും നന്നേവിഷമിച്ചിരുന്നു. സ്വന്തമായി ബസ് വാങ്ങി സര്‍വ്വീസ് നടത്താന്‍ പലവട്ടം ശ്രമിച്ചിട്ടും പരാജയപ്പെട്ടതോടെ പാതിവഴിയില്‍ നിലച്ചുപോയ ആ സ്വപ്നം തൃശൂര്‍ എം.പി. സി.എന്‍.ജയ ദേവന്റെ പ്രത്യേക സമ്മാനമായി ക്രൈസ്റ്റ്‌കോളേജിന് ലഭിച്ചതോടെ യാഥാര്‍ത്ഥ്യമായി.
വെള്ളിയാഴ്ച രാവിലെ കോളേജ് ഓഡിറ്റോറിയത്തില്‍ വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരെയും പി.ടി.എ. ഭാരവാഹികളെയും സാക്ഷിനിര്‍ത്തി സി.എന്‍.ജയദേവന്‍ എം.പി. ബസ് കോളേജിന് സമര്‍പ്പിച്ചു. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു കോളേജിന് എം.പി.ഫണ്ടില്‍ നിന്ന് ധനസഹായം ലഭിക്കുന്നത്. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ ഊക്കന്‍ അദ്ധ്യക്ഷനായിരുന്നു. മാനേജര്‍ ഫാ.ജേക്കബ് ഞെരിഞ്ഞാംപള്ളി, വൈസ് പ്രിന്‍സിപ്പല്‍മാരായ പ്രൊഫ.വി.പി.ആന്റോ,ഫാ.ജോയി പീനിക്കാപ്പറമ്പില്‍, ഫാ.ഡോ.ജോളീ ആന്‍ഡ്രൂസ്, പി.ടിഎ. ഭാരവാഹികളായ കെ.എന്‍.സുഭാഷ്, ജെയ്‌സണ്‍ പാറേക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു.
ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ കോമേഴ്‌സ് വിഭാഗത്തിലേക്ക് ഗസ്റ്റ് ലക്ച്ചററെ ആവശ്യമുണ്ട് .55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് വിജയവും നേടിയവര്‍ക്ക് മുന്‍ഗണന.യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കുള്ള ബിരുദാനന്തരബിരുദക്കാരേയും പരിഗണിക്കും .താല്പര്യമുളളവര്‍ രേഖകള്‍ സഹിതം ജൂണ്‍ 14-ാം തിയ്യതി വ്യാഴാഴ്ച രാവിലെ 9.30 മണിക്ക് കോളേജ് ഓഫീസില്‍ ഹാജരാകണം
ഇരിങ്ങാലക്കുട :കിഴക്കെയില്‍ കിഴക്കേപീടിക ഔസേപ്പ് മകന്‍ പോള്‍ (90) നിര്യാതനായി.മക്കള്‍-ഷാന്റി ,ഷീബ ,ജോസ് ,സാജു,ബിജു.മരുമക്കള്‍ -കൊച്ചപ്പന്‍ ,ഫ്രാന്‍സിസ്,ജിലി,ടെജി
ഇരിങ്ങാലക്കുട: പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസില്‍ മകനെ അന്വേഷിച്ചെത്തി അച്ചനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാംപ്രതിയായ താണിശ്ശേരി ഐനിയില്‍ രഞ്ജിത്ത് (29)നെതിരെ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു. ഡി.വൈ.എസ്.പി. ക്രൈം സ്‌ക്വാഡ് അംഗമായ മുരുകേഷ് കടവത്തിനെ ഫോണില്‍ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ചെട്ടിപ്പറമ്പ് കനാല്‍ ബേസ് കോളനിയില്‍ മോന്തചാലില്‍ വിജയനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ കൂട്ടാളികളെ അറസ്റ്റ് ചെയ്തപ്പോഴായിരുന്നു രഞ്ജിത്ത് മുരുകേഷിന്റെ മൊബൈല്‍ ഫോണില്‍ വിളിച്ച് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയത്.
കല്ലേറ്റുംങ്കര : അമ്മയും മകളും മാത്രം താമസിക്കുന്ന വീട്ടില്‍ രാത്രി നഗ്‌നത പ്രദര്‍ശനവുമായി മദ്ധ്യവയ്‌സകന്‍.കല്ലേറ്റുംങ്കരയിലെ മാനാട്ടുകുന്നിലെ തുയ്യത്ത് വീട്ടില്‍ അശ്വനിയുടെ വീട്ടിലാണ് സംഭവം.സ്ത്രികള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ രാത്രിക്കാലങ്ങളില്‍ ഇടയ്ക്കിടെ ആരോ വരുന്നതായി സംശയം തോന്നിയപ്പോളാണ് വീട്ടുക്കാര്‍ സി സി ടി വി സ്ഥാപിച്ചത്.വീട്ടിലെ മൂത്തമകളായ അശ്വനി ബാംഗ്ലൂരിലാണ് ജോലി ചെയ്യുന്നത് അച്ഛന്‍ മരിച്ച ഇവരുടെ വീട്ടില്‍ അമ്മയും ഇളയ മകളും മാത്രമാണ് താമസം.കഴിഞ്ഞ ദിവസം രാത്രി ജനലയുടെ സമീപം അനക്കം കേട്ട് സി സി ടി വി നോക്കുമ്പോഴാണ് ഇയാളെ കാണുന്നത്.അയല്‍വാസികളെ വിവരം അറിയിച്ചെങ്കിലും അവര്‍ വരുന്നതിന് മുന്‍പ് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.കൂടുതല്‍ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇയാള്‍ സ്ഥിരമായി വരാറുള്ളതായി കാണ്ടെത്തിയത്.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
ഇരിങ്ങാലക്കുട: രാത്രിയില്‍ മകനെ അന്വേഷിച്ചെത്തി അച്ചനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാംപ്രതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍. കേസില്‍ ഒന്നാംപ്രതിയായ താണിശ്ശേരി ഐനിയില്‍ രഞ്ജിത്ത് (29), കൂട്ടുപ്രതികളായ കാറളം പുല്ലത്തറ പെരിങ്ങാട്ട് വിട്ടില്‍ പക്രു എന്നുവിളിക്കുന്ന നിധീഷ് (27), ഇരിങ്ങാലക്കുട കോമ്പാറ കുന്നത്താന്‍ വീട്ടില്‍ മെജോ (25), ഇരിങ്ങാലക്കുട സി.ഐ. എം.കെ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം 11 പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെട്ടിപ്പറമ്പ് കനാല്‍ ബേസ് കോളനിയില്‍ മോന്തചാലില്‍ വിജയനെയാണ് സംഘം വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തിയത്. ഞായറാഴ്ച്ച ചുണ്ണാമ്പിനെ ചൊല്ലി വിജയന്റെ മകന്‍ വിനീതും കൂട്ടുകാരും രഞ്ജിത്തുമായി തര്‍ക്കം നടക്കുകയും കൂട്ടുകാരിലൊരാള്‍ രഞ്ജിത്തിന് അടിക്കുകയും ചെയ്തിരുന്നു. ഇതിലുണ്ടായ ഉണ്ടായ വൈരാഗ്യത്തിലാണ് രഞ്ജിത്ത് മറ്റുള്ളവരെ വിളിച്ചുവരുത്തി കല്ലട അമ്പലത്തിന് പിറകിലെ ബണ്ടിലിരുന്ന് പദ്ധതി ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. രാത്രി പത്തുമണിയോടെ മാരകായുധങ്ങളുമായി വിനീതിനെ അന്വേഷിച്ച് വീട്ടിലെത്തിയ സംഘം വാതില്‍ തുറന്ന് വന്ന വിജയനെ വെട്ടിപരിക്കല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഭാര്യയ്ക്ക് വെട്ടേല്‍ക്കുകയും ഭാര്യമാതാവിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചയോടെ വിജയന്‍ മരണപ്പെടുകയായിരുന്നു. ഒന്നാം പ്രതി രജിത്ത് പത്തോളം ഓളം ക്രിമിനല്‍ കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. 2017ല്‍ കാട്ടൂര്‍ നൈറ്റ് പട്രോളിങ്ങ് പോലീസ് സംഘത്തെ ആക്രമിച്ച സംഘത്തിലെ പ്രതിയാണെന്നും കാട്ടൂര്‍, ഇരിങ്ങാലക്കുട മേഖലയിലെ മയക്കുമരുന്ന് വിതരണസംഘതലവനാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. വധശ്രമം, ക്രിമിനല്‍, ബോംബ് കേസടക്കം നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള പക്രു നിരവധി തവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട, കാട്ടൂര്‍, മതിലകം, കൊടകര, വെള്ളികുളങ്ങര, പുതുകാട് തുടങ്ങി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ കേസുകള്‍ നിലവിലുണ്ട്. ഇരിങ്ങാലക്കുട സ്റ്റേഷന്‍ പരിധിയില്‍ ഈസ്റ്റ് കോമ്പാറയില്‍ കഴിഞ്ഞ വര്‍ഷം അയല്‍വാസിയുടെ വീട് കയറി ആക്രമണം നടത്തിയതുള്‍പെടെ നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയാണ്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് മഥുരയിലെത്തിയെങ്കിലും പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. കൊട്ടേഷന്‍ പണിയില്‍ നിന്നും ലഭിക്കൂന്ന പണം ആര്‍ഭാട ജീവിതത്തിനും മദ്യപാനത്തിനും മറ്റുമാണ് പ്രതികള്‍ ഉപയോഗിക്കുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികളില്‍ നിന്നും വടിവാളുകളും കത്തിയും രക്തംപുരണ്ട മുണ്ടുകളും കണ്ടെടുത്തിട്ടുണ്ട്.
പ്രത്യേക അന്വേഷണ സംഘത്തിന്‍ എസ്.ഐ.മാരായ കെ.എസ്. സുശാന്ത്, തോമസ്സ് വടക്കന്‍, ക്രൈംബ്രാഞ്ച് എസ്.ഐ. എം.പി. മുഹമ്മദ് റാഫി, എ.എസ്.ഐ.മാരായ അനീഷ് കുമാര്‍, പി.സി. സുനില്‍, സീനിയര്‍ സി.പി.ഒ.മാരായ മുരുകേഷ് കടവത്ത്, സുജിത്ത് കുമാര്‍, സി.പി.ഒ. കെ.ഡി. രമേഷ് എന്നിവരും ഉണ്ടായിരുന്നു.
ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട നഗരസഭ വാര്‍ഡ് 21 ലെ കല്ലംകുളം അയ്യന്‍കാളി നഗര തൊഴിലുറപ്പ് തൊഴിലാളികള്‍ വൃത്തിയാക്കി ജല സ്രോതസ് സംരക്ഷണം നടത്തി.വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ വി സി വര്‍ഗ്ഗീസ് (ചെയര്‍മാന്‍ വികസന കാര്യം ) തൊഴിലുറപ്പ് കോഡിനേറ്റര്‍ സിബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി
ഇരിങ്ങാലക്കുട:വിജയന്‍ കൊലക്കേസിലെ പ്രതികളെ സംഭവത്തിനു ആസ്പദമായ ചുണ്ണാമ്പ് കടയിലേക്ക് തെളിവെടുപ്പിനായി കൊണ്ട് വന്നു.ഈ കടയില്‍ വച്ചാണ് വിജയന്റെ മകനും പ്രതികളും വാക്കുതര്‍ക്കത്തില്‍ എത്തുകയും തുടര്‍ന്ന് വിജയന്റെ വീട്ടിലെത്തി വെട്ടി കൊലപ്പെടുത്തിയതും
.
പുല്ലത്തറ സ്വദേശികളായ തൊട്ടിപ്പുള്ളി നിധിന്‍ (22),കരണക്കോട്ട് അര്‍ജ്ജുന്‍(18),ഗാന്ധിഗ്രാം സ്വദേശി തൈവളപ്പില്‍ അഭിഷേക് (22),കാറളം സ്വദേശി ദീലീഷ് (20),മൂര്‍ക്കാനാട് സ്വദേശി കറത്തുപറമ്പില്‍ വിട്ടില്‍ അഭിനന്ദ് എന്ന മാന്‍ട്രു(20), കിഴുത്താണി പുളിക്കല്‍ വീട്ടില്‍ സാഗവ് (19),നെല്ലായി സ്വദേശി ആലപ്പാട്ട് മാടാനി വീട്ടില്‍ ജിജോ (27) എന്നിവരെയാണ് പോലീസ് തെളിവെടുപ്പിനായി കൊണ്ട് വന്നത്
കടലായി: ഇന്നലെ രാത്രി 20 ഓളം വരുന്ന പട്ടികൂട്ടങ്ങള്‍ വീട്ടില്‍ കെട്ടിയിരുന്ന പശുകുട്ടിയെ കടിച്ചു കൊന്നു’കടലായി സലീം മൗലവിയുടെ വീട്ടിലെ പശുകുട്ടിയെയാണ് പട്ടികള്‍ കൊന്നത് കടലായി മേഖലയില്‍ തെരുവ് പട്ടികളുടെ ആക്രമണം വ്യാപകമാണ് പരിസര പ്രദേശങ്ങളിലെ വീടുകളിലെ കോഴികളേയും ആടുകളേയും ആക്രമിച്ച് കൊല്ലുന്നത് പതിവായിരിക്കുകയാണ് തെരുവുനായ ശല്ല്യം രൂക്ഷമായതോടെ ജനങ്ങള്‍ ഭീതിയിലാണ് കൂട്ടത്തോടെ എത്തുന്ന നാഴിക്കളെ ഓടിക്കാന്‍ ശ്രമിച്ചാല്‍ നാഴ്ക്കള്‍ പ്രതിരോധിക്കുന്നത് ജനങ്ങളില്‍ ഭീതി വളര്‍ത്തുകയാണ് ഒഴിഞ്ഞ പറമ്പുകളിലെ കാടുകള്‍ക്കിടയിലാണ് ഇവരുടെ പകല്‍ സമയതാവളം
ഇരിങ്ങാലക്കുടഃ ദിനം പ്രതി വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന പെട്രോല്‍ ഡീസല്‍ വില വര്‍ദ്ദനവ് കൂടാതെ സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന പാചക വാതക വില വര്‍ദ്ധനവിനെതിരെ കേരള മഹിളാ സംഘത്തിന്റെ നേതൃത്ത്വത്തില്‍ പ്രതിഷേധ പൊങ്കാല സംഘടിപ്പിച്ചു.
CPI ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റാഫീസിന് മുന്നില്‍ എത്തി ചേര്‍ന്നു. തുടര്‍ന്ന് കേരള മഹിളാ സംഘം പ്രവര്‍ത്തകരുടെ നേതൃത്ത്വത്തില്‍ പാചക വാതക സിലിണ്ടറില്‍ റീത്ത് സമര്‍പ്പിക്കുകയും അടുപ്പ് കൂട്ടി പ്രതിഷേധ പൊങ്കാല ഇടുകയും ചെയ്തു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം CPI മണ്ഡലം സെക്രട്ടറി സ:പി.മണി ഉദ്ഘാടനം ചെയ്തു. കേരള മഹിളാ സംഘം മണ്ഡലം പ്രസിഡന്റ് സ.അല്‍ഫോണ്‍സാ തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ AIYF മണ്ഡലം പ്രസിഡന്റ് സ:എ.എസ് ബിനോയ്, CPI ലോക്കല്‍ സെക്രട്ടറി കെ.എസ് പ്രസാദ്, AISF മണ്ഡലം സെക്രട്ടറി സ: ശ്യാംകുമാര്‍ പി.എസ്, കേരള മഹിളാ സംഘം നേതാക്കള്‍ സഖാക്കള്‍ അനിത രാധാകൃഷ്ണന്‍, വി.കെ സരിത എന്നിവര്‍ സംസാരിച്ചു.
ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി പുല്ലൂര്‍ പുളിച്ചോട്ടിലെ പനയംപാടത്ത് നടന്ന ഞാറുനടീല്‍ മത്സരം പുതുതലമുറയ്ക്ക് പഴമയെ തൊട്ടറിയാനും പഴയതലമുറയ്ക്ക് മധുരസ്മരണകള്‍ ഓര്‍ത്തെടുക്കാനുമുള്ള വേദിയായി മാറി.പ്രശസ്ത കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ മത്സരം ഉദ്ഘാടനം ചെയ്തു.മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി ആമുഖ പ്രഭാഷണം നടത്തി.പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക സി.റോസ് ആന്റോ,ബാലകൃഷ്ണന്‍ അഞ്ചത്ത്,ബ്ലോക്ക് അംഗങ്ങളായ മിനി സത്യന്‍,തോമസ് തത്തംപ്പിള്ളി,പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അജിതാ രാജന്‍, ഗംഗാദേവി,നഗരസഭ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വത്സലശശി,കൗണ്‍സിലര്‍മാരായ രമേഷ് വാര്യര്‍,അംബിക എന്നിവരും കെ കെ സന്തോഷ്,കെ പി ദിവാകരന്‍ ,ശശിധരന്‍ തേറാട്ടില്‍,അയ്യപ്പന്‍കുട്ടി ഉദിമാനം,എം എന്‍ തമ്പാന്‍,സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ സുനിതാ വിജയന്‍ എന്നിവര്‍ സംസാരിച്ചു.കെ പി പ്രശാന്ത് സ്വാഗതവും രജനി ഗിരിജന്‍ നന്ദിയും പറഞ്ഞു.ജൂണ്‍ 8 വെള്ളിയാഴ്ച്ച രാവിലെ 10 മണിയ്ക്ക് ഇരിങ്ങാലക്കുട ബൈപ്പാസ് റോഡില്‍ രുചിയുടെ രാജവീഥികള്‍ പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജുവിന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിയ്ക്കും
ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്‍ .എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ‘ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷന്‍ ‘ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിലെ നൂറോളം വീടുകളില്‍ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികളില്‍ എല്ലായ്‌പ്പോഴും ജലം ലഭ്യമാകും വിധം പൂച്ചെടികള്‍ നട്ടു പിടിപ്പിച്ചു. ആവശ്യം കഴിഞ്ഞ് നാം തെരുവുകളിലും പരിസര പ്രദേശങ്ങളിലും വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ഒരു വിപത്തായി നിലനില്‍ക്കുന്ന കാലത്ത് അവ പുനരുപയോഗിക്കുനതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി എന്‍ .എസ് .എസ് വളണ്ടിയേഴ്‌സ് മാതൃകയായി. നഗരസഭയുമായി ചേര്‍ന്ന് ഗ്രീന്‍ പ്രോട്ടോകോള്‍ ക്യാമ്പസില്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജൈവ മാലിന്യം ജൈവ വളമാക്കി മാറ്റുന്ന ‘കിച്ചന്‍ ബിന്‍’ പ്രോജക്ട് ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ എന്‍. എസ്. എസ് യൂണിറ്റ് ചെയ്തു വരുന്നുണ്ട്. എന്‍എസ്എസ് പ്രോഗ്രോം ഓഫീസര്‍മാരായ നിതിന്‍ . കെ.എസ് , അമൃത ഡേവിസ്, സ്റ്റുഡന്റ്‌സ് കോ ഓര്‍ഡിനേറ്റര്‍മാരായ വിഷ്ണു എം. ബി, ആന്‍ മേരി ജിജു എന്നിവര്‍ നേതൃത്വം നല്‍കി
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കച്ചേരി വളപ്പിലെ ജില്ലാ ട്രഷറി ആകെ ചേര്‍ന്ന് ഒലിച്ച അവസ്ഥയില്‍. തകര്‍ന്ന കെട്ടിടത്തില്‍ നിന്നും ജില്ലാ ട്രഷറി മിനി സിവില്‍ സ്‌റ്റേഷനിലേയ്ക്ക് മാറ്റി സ്ഥാപിക്കാനുള്ള നടപടികള്‍ പുരേഗമിക്കുന്നുണ്ടെങ്കില്ലും
ഒരുപാട് പണമിടപാടുകള്‍ ദിവസവും നടക്കുന്ന ജില്ലാട്രഷറിയില്‍ ജീവനക്കാര്‍ക്ക് പോലും പേടികൂടാതെ ഇരിയ്ക്കാന്‍ പറ്റാത്ത സ്ഥിതിയാണ്.പെയ്യുന്ന മഴയിലെ തുള്ളി വെള്ളം പുറത്തേയ്ക്ക് പോകാതെ എല്ലാം ഓഫീസനകത്തേയ്ക്ക് വീഴുകാണിവിടെ. ഉപഭോക്താക്കളും ജീവനക്കാരും കുട ചൂടി ഇടപാടുകള്‍ നടത്തേണ്ട അവസ്ഥയിലാണ്.കമ്പ്യൂട്ടറും മറ്റ് ഉപകരണങ്ങളും മഴ നനഞ്ഞ് കേടായികൊണ്ടിരിക്കുന്നു.കെട്ടിടത്തിന്റെ മെയിന്റസ് വര്‍ക്കുകള്‍ താല്‍ക്കാലം ചെയ്യാന്‍ നിര്‍വാഹമില്ലെന്ന് കൂടല്‍മാണിക്യം ദേവസ്വം അറിയിച്ച് കഴിഞ്ഞതായാണ് അറിയുന്നത്.എത്രയും വേഗം പുതിയ കെട്ടിടത്തിലേയ്ക്ക് ജില്ലാ ട്രഷറി മാറ്റി സ്ഥാപിക്കണമെന്നാണ് ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ആവശ്യം.