ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലെ മഹിളാ പ്രധാന്‍ ഏജന്റുമാരുടെ നേതൃത്വത്തില്‍ കാറളം മിനി വ്യവസായ കേന്ദ്രത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

503

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലെ മഹിളാ പ്രധാന്‍ ഏജന്റുമാരുടെ നേതൃത്വത്തില്‍ ഹരിത കേരള മിഷന്റെ ഭാഗമായി കാറളം മിനി വ്യവസായ കേന്ദ്രത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷംല അസീസ് സ്വാഗതം പറഞ്ഞു. കണ്‍വീനര്‍ കനകം പത്മനാഭന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ് കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാറളം ഗ്രാമപഞ്ചായത്ത് മെമ്പറായ പ്രമീള ദാസ് സംസാരിച്ചു. മഹിളാ പ്രധാന്‍ ഏജന്റ് തങ്കം ദാസ് നന്ദി പറഞ്ഞു.

 

Advertisement