24.9 C
Irinjālakuda
Thursday, May 19, 2022
Home Blog

അന്താരാഷ്ട്ര ഷട്ടിൽ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട സ്വദേശികൾ

ഇരിങ്ങാലക്കുട : മേയ് 11മുതൽ15വരെ ബാംഗ്ലൂർ പ്രകാശ് പദുകോൺ ബാഡ്മിന്റൺ അക്കാദമിയിൽ നടന്ന ഒന്നാമത് പാൻ ഇന്ത്യാ മാസ്റ്റേഴ്സ് ഗെയിംസിൽ ഷട്ടിൽ ബാഡ്മിന്റൺ ഡബ്ബിൾസ് വിഭാഗത്തിൽ(50+)ഇരിങ്ങാലക്കുട സ്വദേശികളായ എൻ.ബി ശ്രീജിത്ത്‌,കെ.എൻ രവി എന്നിവർ വെള്ളിമെഡൽ നേടിക്കൊണ്ട് ഈ വർഷം കൊറിയയിൽ വച്ചു നടക്കുന്ന അന്താരാഷ്ട്ര ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുവാനുള്ള യോഗ്യതനേടി.ശ്രീജിത്ത്‌ തൃശ്ശൂർ ബിസിനെസ്സ് ഏരിയയിലെ ബി എസ് എൻ എൽ ഉദ്യോഗസ്ഥനും,രവി ബിസിനെസ്സ് രംഗത്തും പ്രവർത്തിക്കുന്നു

Advertisement

എസ്.എന്‍.ഡി.പി.യോഗം മേഖലാ കലാ-കായികോത്സവത്തിന് കൊടിയേറ്റി

ഇരിങ്ങാലക്കുട: എസ്.എന്‍.ഡി.പി.യോഗം വനിതാ സംഘം കേന്ദ്രസമിതിയുടെ നേത്യത്വത്തില്‍ ത്യുശ്ശൂര്‍, പാലക്കാട് ജില്ലകള്‍ ഉള്‍കൊളളുന്ന മേഖല കലാ-കായികോത്സവം എസ്.എന്‍.ഡി.പി.യോഗം മുകുന്ദപുരം യൂണിയന്റെ ആതിഥ്യേയത്തില്‍ 21 ന് ഇരിങ്ങാലക്കുട ശ്രീനാരായണ ഹാളില്‍ നടക്കുന്നതിന്റെ മുന്നോടിയായി എസ്.എന്‍.ബി.എസ്.സമാജം അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വെച്ച് യൂണിയന്‍ പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം കലാ-കായികോത്സവത്തിന്റെ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു.യൂണിയന്‍ സെക്രട്ടറി കെ.കെ.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.വനിതാ സംഘം കേന്ദ്രസമിതി സെക്രട്ടറി സംഗീത വിശ്വനാഥന്‍, എസ്.എന്‍.ഡി.പി.യോഗം കൗണ്‍സിലര്‍ പി.കെ.പ്രസന്നന്‍, യൂണിയന്‍ വൈസ് പ്രസിഡണ്ട് സുബ്രഹ്മണ്യന്‍ മുതുപറമ്പില്‍,യോഗം ഡയറക്ടര്‍മാരായ സജീവ്കുമാര്‍ കല്ലട,സി.കെ.യുധി, കെ.കെ.ബിനു, എസ്.എന്‍.ബി.എസ്.സമാജം പ്രസിഡണ്ട് വിശ്വംഭരന്‍ മുക്കുളം,എച്ച്.ഡി.പി.സമാജം പ്രസിഡണ്ട് ഭരതന്‍ കണ്ടേങ്കാട്ടില്‍,വനിതാ സംഘം ജില്ലാ കോര്‍ഡിനേറ്റര്‍ ഇന്ദിര ദേവി,വനിതാസംഘം യൂണിയന്‍ പ്രസിഡണ്ട് സജിത അനില്‍കുമാര്‍,സെക്രട്ടറി രമ പ്രദീപ്,ട്രഷറര്‍ രഞ്ജുഷ മനോജ്, എസ്.എന്‍.ബി.എസ്,സമാജം മാത്യുസംഘം പ്രസിഡണ്ട് ബിന്ദു ഷൈജു,യൂത്ത് മൂവ്‌മെന്റ് യൂണിയന്‍പ്രസിഡണ്ട ്ജിനേഷ് ചന്ദ്രന്‍, വൈദിക സംഘം യൂണിയന്‍ സെക്രട്ടറി ശിവദാസ് ശാന്തി, സമാജം സെക്രട്ടറി രാമനന്ദന്‍ ചെറാക്കുളം,ബാലന്‍ അമ്പാടത്ത്, ഗോപി മണമാടത്തില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന കലവറ നിറയ്ക്കല്‍ ചടങ്ങില്‍ മുരിയാട് മേഖല ജോയിന്റ് കണ്‍വീനര്‍ പരമേശ്വരന്‍ അരി,പലചരക്ക്,പച്ചക്കറി തുടങ്ങിയവ യൂണിയന്‍ പ്രസിഡണ്ട്് സന്തോഷ് ചെറാക്കുളത്തിന് കൈമാറി.

Advertisement

അക്കരക്കാരന്‍ അന്തോണി ഭാര്യ റോസി (82) നിര്യാതയായി

ഇരിങ്ങാലക്കുട : അക്കരക്കാരന്‍ അന്തോണി ഭാര്യ റോസി (82) നിര്യാതയായി.സംസ്‌ക്കാരം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍നടത്തി. മക്കള്‍ : ലിസ്സി,ജയ,മിനി,ഷൈല,ബാബു,സ്‌റ്റെല്ല. മരുമക്കള്‍ :അലക്‌സ്, പരേതനായ ജോയ്,വര്‍ഗ്ഗീസ്,ഐവിന്‍, നീതു, സജി

Advertisement

ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനം നിലനിറുത്തി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് ജയം. ബ്ലോക്ക് പഞ്ചായത്ത് എഴാം നമ്പർ ആനന്ദപുരം ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫി സ്ഥാനാർഥി ഷീന രാജൻ 597 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു . ഷീന രാജന് 1937 വോട്ടും, യു ഡി എ ഫ് സ്ഥാനാർഥി ശാലിനി ഉണ്ണികൃഷ്ണന് 1340 വോട്ടും, ബിജെപി സ്ഥാനാർഥി ധന്യസ മണികണ്ഠന് 552 വോട്ടും ലഭിച്ചു. ആകെ 3829 വോട്ട് ആണ് പോൾ ചെയ്തത്.മുരിയാട് പഞ്ചായത്തിലെ 13- ാം നമ്പർ തുറവൻകാട് വാർഡിൽ നിന്ന് എൽഡിഎഫിലെ റോസ്മി ജയേഷ് 45 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. റോസ്മിക്ക് 565 വോട്ടും യുഡിഎഫിലെ ഷിജി ജോർജ്ജിന് 520 വോട്ടും ബിജെപി സ്ഥാനാർത്ഥി ദേവിക സിബിക്ക് 153 വോട്ടും ലഭിച്ചു. ആകെ 1238 വോട്ടാണ് പോൾ ചെയ്തത് . മുൻ മുരിയാട് പഞ്ചായത്ത് വൈസ് – പ്രസിഡണ്ട് വാഹനപകടത്തിൽ മരണമടഞ്ഞ ഷീല ജയരാജിൻ്റെ മരുമകൾ കൂടിയാണ് റോസ്മി ജയേഷ്.

Advertisement

ജന്മദിനാശംസകൾ

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ജ്യോതിസ് ഗ്ലോബൽ ഐ ടി യിലെ ടാലി എസെൻഷ്യൽ വിദ്യാർത്ഥി അലക്ക്സ്സ് കെ സ് ജന്മദിനാശംസകൾ

Advertisement

പരേതനായ തോപ്പില്‍ ദേവസി ഭാര്യ ലില്ലി (74) നിര്യാതയായി

എടക്കുളം : പരേതനായ തോപ്പില്‍ ദേവസി ഭാര്യ ലില്ലി (74) നിര്യാതയായി.
സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് ചേലൂര്‍ സെന്റ് മേരീസ് പള്ളി
സെമിത്തേരിയില്‍ നടത്തും. മക്കള്‍ : ബീന, ജോയ്, റോസിലി. മരുമക്കള്‍ :
ഫ്രാന്‍സിസ്, ഷിന്ന, ജോഷി.

Advertisement

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ന്യൂസിലാൻഡിലുള്ള വെസ്റ്റേൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി ജെ ബി എഡുഫ്ലൈയുടെ സഹകരണത്തോടെ ധാരണാപത്രം ഒപ്പുവച്ചു

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജ് ന്യൂസിലാൻഡിലുള്ള വെസ്റ്റേൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി ജെ ബി എഡുഫ്ലൈയുടെ സഹകരണത്തോടെ ധാരണാപത്രം ഒപ്പുവച്ചു. ധാരണാപത്രം ഒപ്പുവെച്ച്തിൻറെ ഭാഗമായി നടന്ന സെമിനാർ കോളേജ് പ്രിൻസിപ്പൽ ഡോ:ഫാ: ജോളി ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു .ഡബ്ലിയു ഐ ഐ ടി പ്രസിഡൻറ് പരംദീപ് സിംഗ് സെമിനാറിൽ ന്യൂസിലൻഡിലെ സാധ്യതകളെക്കുറിച്ച് സംസാരിച്ചു .വൈസ് പ്രിൻസിപ്പൽമാരായ ഡോ : കെ വൈ ഷാജു സ്വാഗതവും, റവ: ഫാ :ജോയ് പീണിക്കപ്പറമ്പിൽ ആശംസയും അർപ്പിച്ചു. കൊമേഴ്സ് വിഭാഗം മേധാവി ഡോ :ജോഷിനാ ജോസ്, ഹോട്ടൽ മാനേജ്മെൻറ് വിഭാഗം മേധാവി ടോയ്ബി ജോസഫ് ,ജെ ബി എഡുഫ്ലൈ ഡയറക്ടർ ജോസഫ് മാത്യു, ദി നെക്സ്റ്റ് ലെവൽ ഫിനിഷിങ് സ്കൂൾ ഡയറക്ടർ പ്രവീൺ ചിറയത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ചടങ്ങിൽ കൊമേഴ്സ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ അരുൺ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

Advertisement

ഗേൾസ് ഫുട്ബോൾ ടൂർണ്ണമെന്റ് എൽ.ബി.എസ്.എം. ടീം ട്രോഫി കരസ്ഥമാക്കി

അവിട്ടത്തൂർ: എൽ.ബി.എസ്.എം. വനിത ഫുട്ബോൾ അക്കാദമിയുടെ 4ാം വാർഷികാഘോഷവും, 7’s ഗേൾസ് ഫുട്ബോൾ ടൂർണ്ണമെന്റും അവിട്ടത്തൂർ സ്കൂൾ ഗ്രൗണ്ടിൽ മുൻ ഇന്ത്യൻ ഗോൾകീപ്പറും, കേരള പോലീസ് ഫുട്ബോൾ താരവും മായ കെ.ടി. ചാക്കോ ഉദ്ഘാടനം ചെയ്തു.വേളൂക്കര പഞ്ചായത്ത് വാർഡ് മെമ്പർ ലീന ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുൻ സന്തോഷ് ട്രോഫി താരവും , പരിശീലകനും മായ തോമസ് കാട്ടൂക്കാരൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർ ബിബിൻ തുടിയത്ത്, സ്കൂൾ മാനേജർ എ.സി. സുരേഷ്, പ്രിൻസിപ്പൽ ഡോ.എ.വി.രാജേഷ്, ഹെഡ് മാസ്റ്റർ മെ ജോ പോൾ, ഡി. ഹസിത, എൻ.എസ്.പ്രസാദ്, ജിതേഷ് മോഹൻ എന്നിവർ പ്രസംഗിച്ചു. മത്സരത്തിൽ 6 ടീമുകൾ പങ്കെടുത്തു. എൽ.ബി.എസ്.എം. ഫുട്ബോൾ ടീം വിന്നേഴ്സ് ട്രോഫി കരസ്ഥമാക്കി. സമാപന സമ്മേളനത്തിൽ അക്കാദമി പ്രസിഡണ്ട് കെ.കെ. ടോണി അധ്യക്ഷത വഹിച്ചു. വിജയി കൾക്ക് കെ.ടി. ചാക്കോ ട്രോഫികൾ നൽകി. ആൾഡ്രിൻ ജെയ്സ്, ദിഷ ഗിരിജൻ, സൗമ്യ രതീഷ്, ജിഷ പി. എന്നിവർ പ്രസംഗിച്ചു.0People reached0Engagements–Distribution scoreBoost postLikeCommentShare

Advertisement

കാർഷിക ഉത്പന്നങ്ങൾക്ക് ന്യായമായ താങ്ങുവില പ്രഖ്യാപിക്കുക:അഖിലേന്ത്യ കിസാൻ സഭ

ഇരിങ്ങാലക്കുട:സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക. കർഷക സമരത്തിൽ മരണമടഞ്ഞ മുഴുവൻ കർഷകർക്കും അർഹമായ ധനസഹായം ഉടൻ നൽകുക. രാസവള ത്തിന്റെയും പെട്രോളിന്റെയും വിലവർധന പിൻവലിക്കുക തുടങ്ങിയ കർഷകരുടെ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇരിങ്ങാലക്കുട പോസ്റ്റ് ഓഫീസിനു മുൻപിൽ നടന്ന ധർണ്ണ കിസാൻ സഭ മണ്ഡലം സെക്രട്ടറി ഒ എസ് .വേലായുധൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എം ബി. ലത്തീഫ് അധ്യക്ഷത വഹിച്ചു.കിസാൻ സഭ മണ്ഡലം കമ്മിറ്റി അംഗം കെ.എസ് രാധാകൃഷ്ണൻ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം എ.ആർ രാജീവ് നന്ദിയും പറഞ്ഞു.

Advertisement

ചെസ് ടൂർണമെന്റ് ഇരിങ്ങാലക്കുട നഗരസഭ അധ്യക്ഷ സോണിയാ ഗിരി ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: തൃശ്ശൂർ ചെസ് അക്കാദമിയും ഡോൺബോസ്കോ ഇരിങ്ങാലക്കുടയും സംയുക്തമായി സംഘടിപ്പിക്കുന്ന ആറാമത് ഡോൺബോസ്കോ എൻ വി ബാലഗോപാലൻ മെമ്മോറിയൽ കേരള സ്റ്റേറ്റ് അണ്ടർ 15 ഫിഡെ റേറ്റഡ് ചെസ് ടൂർണമെന്റ് ഇരിങ്ങാലക്കുട നഗരസഭ അധ്യക്ഷ സോണിയാ ഗിരി ഉദ്ഘാടനം ചെയ്തു.ഡോൺ ബോസ്കോ സ്പിരിച്ചൽ ആനിമേറ്റർ ജോസിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇരിങ്ങാലക്കുട പോലീസ് സർക്കിൾ ഇൻസ്പെക്ടർ സുധീരൻ മുഖ്യാതിഥി ആയിരുന്നു. ഇന്റർനാഷണൽ കാർ വിത്ത് ഡോക്ടർ ഗോവിന്ദൻകുട്ടി ആശംസകൾ നേർന്നു.തൃശ്ശൂർ ജില്ലാ ചെസ് അസോസിയേഷൻ സെക്രട്ടറി പീറ്റർ ജോസഫ് സ്വാഗതവും തൃശ്ശൂർ ചെസ്സ് അക്കാദമി സെക്രട്ടറി ശ്യാം പീറ്റർ നന്ദിയും പറഞ്ഞു.12 വയസ്സിനു താഴെയുള്ളവരുടെ ദേശീയ ചാമ്പ്യൻ ഗൗതം കൃഷ്ണ യെ ആദരിച്ചു.ആറു ദിവസം നീണ്ടു നിൽക്കുന്ന മത്സരങ്ങൾ 21 ന് സമാപിക്കും.കേരളത്തിൽ ആദ്യമായി നടത്തപ്പെടുന്ന സബ്ജൂനിയർ ഫിഡെ റേറ്റഡ് ചെസ് ടൂർണ്ണമെന്റിൽ കേരളത്തിലെ 14 ജില്ലകളിൽ നിന്നും ആയി 112 കളിക്കാർ പങ്കെടുക്കുന്നു. വിജയികൾക്ക് രണ്ടുലക്ഷം രൂപയുടെ ക്യാഷ് അവാർഡും ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നു.

Advertisement

ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം തിരുവുത്സവം 2022

ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം തിരുവുത്സവം 2022

Advertisement

ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം തിരുവുത്സവം 2022

ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം തിരുവുത്സവം 2022

Advertisement

ഹെഡ്ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ-സി.ഐ.ടി.യു ഇരിങ്ങാലക്കുട ഏരിയാ സമ്മേളനം നടന്നു

ഇരിങ്ങാലക്കുട: ഹെഡ്ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ-സി. ഐ.ടി.യു ഇരിങ്ങാലക്കുട ഏരിയാ സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി പി.ആർ.പ്രസാദൻ ഉദ്ഘാടനം ചെയ്തു.നഗരസഭ മിനി ടൗൺഹാളിൽ ചേർന്ന സമ്മേളനത്തിൽ കെ.എ.ഗോപി അദ്ധ്യക്ഷനായി.വി.എ.മനോജ്കുമാർ,എം.ബി.രാജു,സി.വൈ.ബെന്നി,എൻ.വി.തോമസ്സ് എന്നിവർ പ്രസംഗിച്ചു.സമ്മേളനം 17 അംഗ ഏരിയാ കമ്മിറ്റിയെയും,ജില്ലാ സമ്മേളന പ്രതിനിധികളായി 8 പേരെയും തെരഞ്ഞെടുത്തു.ഭാരവാഹികൾ:വി.എ.മനോജ്കുമാർ(പ്രസിഡണ്ട്),കെ.എ.ഗോപി(സെക്രട്ടറി),സി.വൈ.ബെന്നി(ഖജാൻജി).

Advertisement

മഴക്കെടുതി: ഉടൻ നടപടികൾ; ആശങ്ക വേണ്ട: മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട: കനത്ത മഴയെ തുടർന്ന് നാശനഷ്ടം നേരിട്ട ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഉടൻ വേണ്ട നടപടികൾ കൈക്കൊള്ളാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.കരുവന്നൂർ ഇല്ലിക്കൽ ബണ്ട് റോഡിലും മുടിച്ചിറയ്ക്കുമാണ് കാര്യമായി തകർച്ച സംഭവിച്ചിരിക്കുന്നത്. അടിയന്തര പ്രാധാന്യത്തോടെ ഇടപെടാനാണ് കളക്ടർ ക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്.കൂടുതൽ ദുരന്തത്തിലേക്ക് വഴിവെക്കാതിരിക്കാൻ വേണ്ടത് എത്രയും പെട്ടെന്ന് ചെയ്യാൻ കളക്ടർ സംഭവസ്ഥലം സന്ദർശിക്കുന്നുണ്ട്. കാലതാമസം കൂടാതെത്തന്നെ പൂർണ്ണമായ നവീകരണ പ്രവൃത്തികളും നടത്തും. ഒരു പൊതുപരിപാടിയ്ക്കായി സംസ്ഥാനത്തിനു പുറത്തായതിനാൽ കലക്ടററും ജില്ലാ ഭരണാധികാരികളും അടക്കമുള്ള ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗം വിളിച്ച് മന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി.ആരും ആശങ്കപ്പെടേണ്ടതില്ല. ഏതൊരു സാഹചര്യത്തെയും കൈകാര്യം ചെയ്യാൻ വേണ്ട നിർദ്ദേശങ്ങൾ കളക്ടർക്കും ഉദ്യോഗസ്ഥർക്കും പ്രദേശത്തെ ജനപ്രതിനിധികൾക്കുംനൽകിയിട്ടുണ്ടെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

Advertisement

പൊറത്തിശ്ശേരിയിൽ കളിയക്കോണം പാടശേഖരത്തിൽ വെള്ളം നിറഞ്ഞതിനാൽ വെള്ളക്കെട്ട് രൂപപ്പെട്ടു

പൊറത്തിശ്ശേരി: കളിയക്കോണം പാടശേഖരത്തിൽ വെള്ളം നിറഞ്ഞതിനാൽ 35-ാം വാർഡിലെ തുറുകായ് കുളം,നക്ഷത്ര റെസിഡൻസ് അസോസിയേഷൻ ഏരിയ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.ഡി വൈ എഫ് ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ പനോലിതോടിലെ തടസ്സങ്ങൾ നീക്കി വെള്ളക്കെട്ടിന് പരിഹാരം കാണാൻ ശ്രമിക്കുന്നുണ്ട്.

Advertisement

കരുവന്നൂർ പുഴയിലെ ഇല്ലിക്കൽ റെഗുലേറ്ററിന് സമീ റോഡിന്റെ ഒരു വശം ഇടിഞ്ഞ നിലയിൽ

കരുവന്നൂർ: കനത്ത മഴയെ തുടർന്ന് കരുവന്നൂർ പുഴയിലെ ഇല്ലിക്കൽ റെഗുലേറ്ററിന് സമീപം കരുവന്നൂർ-കാറളം സൗത്ത് ബണ്ടിൽ കഴിഞ്ഞവർഷം കെട്ടിയ താൽക്കാലിക തടയണ തകർന്ന് റോഡിന്റെ ഒരു വശംഇടിഞ്ഞു കഴിഞ്ഞ പ്രളയ കാലത്ത് റെഗുലേറ്ററിന് സമീപം തകർന്ന ഭാഗം തന്നെയാണ് ഇക്കുറിയും തകർന്നിട്ട് ഉള്ളത്.

Advertisement

രാഘവൻ പൊഴേകടവിൽ അനുസ്മരണം ആചരിച്ചു

രാഘവൻ പൊഴേകടവിൽ അനുസ്മരണം ആചരിച്ചു

കാറളം:മുൻ എംഎൽഎ യും കോൺഗ്രസ്സ് നേതാവും ആയിരുന്ന രാഘവൻ പോഴേകടവിലിൻ്റെ ചരമ വാർഷിക ദിനം ആചരിച്ചു.കാറളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണവും മുൻ കാറളം പഞ്ചായത്ത് പ്രസിഡൻ്റും സീനിയർ നേതാവുമായ എൻ എം ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻ്റ് ബാസ്റ്റിൻ ഫ്രാൻസിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് തിലകൻ പൊയ്യാറാ,തങ്കപ്പൻ പാറയിൽ,ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികളായ ഫ്രാൻസിസ് മേച്ചേരി,വിനോദ് പുള്ളിൽ, ഐ ഡി ഫ്രാൻസിസ് മാസ്റ്റർ,മണ്ഡലം കോൺഗ്രസ്സ് ഭാരവാഹികളായ വി ഡി സൈമൺ,സുരേഷ് പൊഴേകടവിൽ എന്നിവർ പ്രസംഗിച്ചു.സുബീഷ് കാക്കനാടൻ, നീതു പി എസ് എന്നിവർ നേതൃത്വം നൽകി.

Advertisement

ശ്രീ കൂടൽമാണിക്യം തിരുവുത്സവം കൊടിയേറ്റം

ശ്രീ കൂടൽമാണിക്യം തിരുവുത്സവം കൊടിയേറ്റം

Advertisement

കൂടല്‍മാണിക്യം ഉത്സവ ദീപാലങ്കാരത്തിന്റെ സ്വീച്ച് ഓണ്‍ നിര്‍വഹിച്ചു

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഉത്സവ ദീപാലങ്കാരത്തിന്റെ സ്വീച്ച് ഓണ്‍ നിര്‍വഹിച്ചു.പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന കൂടല്‍മാണിക്യം ഉത്സവത്തിന് ഐ സി എല്‍ ഫിന്‍കോര്‍പ് ഗ്രൂപ്പാണ് സമര്‍പ്പണമായി ബസ് സ്റ്റാന്റ് മുതല്‍ ക്ഷേത്രം വരെ ദീപാലങ്കാരം ഒരുക്കിയിരിക്കുന്നത്.കുട്ടന്‍ കുളത്തിന് സമീപം ബഹുനില പന്തലും ക്ഷേത്രത്തിന് മുന്നിലായി ദേവി ദേവന്‍മാരുടെ രൂപങ്ങള്‍ എല്‍ ഇ ഡി ബള്‍ബിലും ഒരുക്കിയിട്ടുണ്ട്.മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ഇത്തവണത്തെ ദീപാലങ്കാരം.ക്ഷേത്ര കിഴക്കേ ഗോപുരനടയില്‍ നടന്ന സ്വീച്ച് ഓണ്‍ കര്‍മ്മം ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ സോണീയ ഗിരി നിര്‍വഹിച്ചു.ഐ സി എല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അഡ്വ.കെ ജി അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ സ്വാഗതം പറഞ്ഞു.നഗരസഭ വൈസ് ചെയര്‍മാന്‍ ടി വി ചാര്‍ളി,കൗണ്‍സിലര്‍മാരായ കെ ആര്‍ വിജയ,സന്തോഷ് ബോബന്‍,സ്മിത കൃഷ്ണകുമാര്‍,ദേവസ്വം ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

Advertisement

ഗ്ലോബൽ യൂത്ത് ലീഡർഷിപ്പ് അവാർഡ് ക്ലെയർ സി ജോണിന്

തൃശ്ശൂർ : ഗ്ലോബൽ യൂത്ത് പാർലമെന്റിന്റെ 2022 ലെ ഗ്ലോബൽ യൂത്ത് ലീഡർഷിപ്പ് അവാർഡിന് ഇരിങ്ങാലക്കുട നെടുമ്പാൾ സ്വദേശിനി ക്ലെയർ സി ജോൺ അർഹയായി. നൂറിലധികം രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് ഗ്ലോബൽ യൂത്ത് പാർലമെന്റ്.യുവജനങ്ങളുടെ മുന്നേറ്റത്തിനും ശാക്തീകരണത്തിനുമായി സാമൂഹിക മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം. ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ കൈറ്റ്സിന്റെ സ്ഥാപകയും മാനേജിങ് ഡയറക്ടറുമാണ് ക്ലെയർ സി ജോൺ. കൈറ്റ്‌സിലൂടെ നടത്തിയ വിദ്യാഭ്യാസരംഗത്തെ പ്രവർത്തനങ്ങൾ പരിഗണിച്ച് 2021ലെ സി. ഇ. ജി. ആർ ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.ഇരിങ്ങാലക്കുട സെന്റ്. ജോസഫ്സ് കോളേജിലെ പൂർവവിദ്യാർഥിനിയായ ക്ലെയർ സി ജോൺ നെടുമ്പാൾ ചിറയത്ത് മൂർക്കനാട്ടുകാരൻ സി. എ ജോണിന്റെയും സി. വി കൊച്ചുമേരിയുടെയും മകളാണ്. ജൂൺ 23-26 തീയതികളിലായി ബാങ്കോക്കിൽ വച്ച് നടക്കുന്ന ഗ്ലോബൽ പാർലമെന്റ് സമ്മേളനത്തിൽ വെച്ച് അവാർഡ് സമ്മാനിക്കും.

Advertisement
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts