കേരള കര്‍ഷകസംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാപ്രാണം സെന്ററിലെ പാതയോരങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടു

419

മാപ്രാണം :പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരള കര്‍ഷകസംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാപ്രാണം സെന്ററിലെ പാതയോരങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടു. കര്‍ഷക സംഘം ജില്ലാ സെക്രട്ടറി പി.കെ.ഡേവിസ് മാസ്റ്റര്‍ ഞാവല്‍ തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗം അമ്പാടി വേണു, ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി ടി.ജി.ശങ്കരനാരായണന്‍, എം.ബി.രാജു, കെ.ജെ.ജോണ്‍സണ്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.വി.പ്രജീഷ്, കാഞ്ചന കൃഷ്ണന്‍, ആര്‍.എല്‍.ജീവന്‍ ലാല്‍, കൃഷ്ണന്‍ കൊല്ലാറ, പ്രകാശന്‍ ഏങ്ങൂര്‍, പി.കെ.സജി എന്നിവര്‍ നേതൃത്വം നല്‍കി.ഞാവല്‍, പേര, നെല്ലി, ഉങ്ങ്, പ്ലാവ് തുടങ്ങിയ വൃക്ഷത്തൈകളാണ് വെച്ചു പിടിപ്പിച്ചത്.

 

Advertisement