പുതുതലമുറയെ മണ്ണിന്റെ മണമറിയിച്ച് ഞാറ്റുവേല മഹോത്സവം ഞാറുനടീല്‍ മത്സരം

376
Advertisement

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി പുല്ലൂര്‍ പുളിച്ചോട്ടിലെ പനയംപാടത്ത് നടന്ന ഞാറുനടീല്‍ മത്സരം പുതുതലമുറയ്ക്ക് പഴമയെ തൊട്ടറിയാനും പഴയതലമുറയ്ക്ക് മധുരസ്മരണകള്‍ ഓര്‍ത്തെടുക്കാനുമുള്ള വേദിയായി മാറി.പ്രശസ്ത കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ മത്സരം ഉദ്ഘാടനം ചെയ്തു.മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി ആമുഖ പ്രഭാഷണം നടത്തി.പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക സി.റോസ് ആന്റോ,ബാലകൃഷ്ണന്‍ അഞ്ചത്ത്,ബ്ലോക്ക് അംഗങ്ങളായ മിനി സത്യന്‍,തോമസ് തത്തംപ്പിള്ളി,പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അജിതാ രാജന്‍, ഗംഗാദേവി,നഗരസഭ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വത്സലശശി,കൗണ്‍സിലര്‍മാരായ രമേഷ് വാര്യര്‍,അംബിക എന്നിവരും കെ കെ സന്തോഷ്,കെ പി ദിവാകരന്‍ ,ശശിധരന്‍ തേറാട്ടില്‍,അയ്യപ്പന്‍കുട്ടി ഉദിമാനം,എം എന്‍ തമ്പാന്‍,സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ സുനിതാ വിജയന്‍ എന്നിവര്‍ സംസാരിച്ചു.കെ പി പ്രശാന്ത് സ്വാഗതവും രജനി ഗിരിജന്‍ നന്ദിയും പറഞ്ഞു.ജൂണ്‍ 8 വെള്ളിയാഴ്ച്ച രാവിലെ 10 മണിയ്ക്ക് ഇരിങ്ങാലക്കുട ബൈപ്പാസ് റോഡില്‍ രുചിയുടെ രാജവീഥികള്‍ പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജുവിന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിയ്ക്കും