ഇരിങ്ങാലക്കുട വിജയന്‍ കൊലകേസിലെ പ്രതി രഞ്ജിത്തിനെതിരെ പോലീസിന് ഭീഷണിപെടുത്തിയ കേസ് കൂടി

1727

ഇരിങ്ങാലക്കുട: പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസില്‍ മകനെ അന്വേഷിച്ചെത്തി അച്ചനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാംപ്രതിയായ താണിശ്ശേരി ഐനിയില്‍ രഞ്ജിത്ത് (29)നെതിരെ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു. ഡി.വൈ.എസ്.പി. ക്രൈം സ്‌ക്വാഡ് അംഗമായ മുരുകേഷ് കടവത്തിനെ ഫോണില്‍ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ചെട്ടിപ്പറമ്പ് കനാല്‍ ബേസ് കോളനിയില്‍ മോന്തചാലില്‍ വിജയനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ കൂട്ടാളികളെ അറസ്റ്റ് ചെയ്തപ്പോഴായിരുന്നു രഞ്ജിത്ത് മുരുകേഷിന്റെ മൊബൈല്‍ ഫോണില്‍ വിളിച്ച് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയത്.

Advertisement