ക്രൈസ്റ്റ് കോളേജിന് ഇനി മുതല്‍ പുതിയ ബസ്സ്

1399

ഇരിങ്ങാലക്കുട-കായികരംഗത്ത് തുടര്‍ച്ചയായി രണ്ടുകൊല്ലം സര്‍വ്വകലാശാലയിലെ മികച്ച കോളേജായി തെരഞ്ഞെടുക്കപ്പെട്ടു എങ്കിലും ദൂരെസ്ഥലങ്ങളില്‍ മല്‍സരങ്ങളില്‍ പങ്കെടുക്കാനും തിരികെയെത്താനും ക്രൈസ്റ്റിലെ കുട്ടികളും അദ്ധ്യാപകരും നന്നേവിഷമിച്ചിരുന്നു. സ്വന്തമായി ബസ് വാങ്ങി സര്‍വ്വീസ് നടത്താന്‍ പലവട്ടം ശ്രമിച്ചിട്ടും പരാജയപ്പെട്ടതോടെ പാതിവഴിയില്‍ നിലച്ചുപോയ ആ സ്വപ്നം തൃശൂര്‍ എം.പി. സി.എന്‍.ജയ ദേവന്റെ പ്രത്യേക സമ്മാനമായി ക്രൈസ്റ്റ്‌കോളേജിന് ലഭിച്ചതോടെ യാഥാര്‍ത്ഥ്യമായി.
വെള്ളിയാഴ്ച രാവിലെ കോളേജ് ഓഡിറ്റോറിയത്തില്‍ വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരെയും പി.ടി.എ. ഭാരവാഹികളെയും സാക്ഷിനിര്‍ത്തി സി.എന്‍.ജയദേവന്‍ എം.പി. ബസ് കോളേജിന് സമര്‍പ്പിച്ചു. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു കോളേജിന് എം.പി.ഫണ്ടില്‍ നിന്ന് ധനസഹായം ലഭിക്കുന്നത്. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ ഊക്കന്‍ അദ്ധ്യക്ഷനായിരുന്നു. മാനേജര്‍ ഫാ.ജേക്കബ് ഞെരിഞ്ഞാംപള്ളി, വൈസ് പ്രിന്‍സിപ്പല്‍മാരായ പ്രൊഫ.വി.പി.ആന്റോ,ഫാ.ജോയി പീനിക്കാപ്പറമ്പില്‍, ഫാ.ഡോ.ജോളീ ആന്‍ഡ്രൂസ്, പി.ടിഎ. ഭാരവാഹികളായ കെ.എന്‍.സുഭാഷ്, ജെയ്‌സണ്‍ പാറേക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു.

 

Advertisement