ഇരിങ്ങാലക്കുടയില്‍ സ്ത്രികള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ നഗ്നത പ്രദര്‍ശനവുമായി മദ്ധ്യവയ്‌സകന്‍

4139
Advertisement

കല്ലേറ്റുംങ്കര : അമ്മയും മകളും മാത്രം താമസിക്കുന്ന വീട്ടില്‍ രാത്രി നഗ്‌നത പ്രദര്‍ശനവുമായി മദ്ധ്യവയ്‌സകന്‍.കല്ലേറ്റുംങ്കരയിലെ മാനാട്ടുകുന്നിലെ തുയ്യത്ത് വീട്ടില്‍ അശ്വനിയുടെ വീട്ടിലാണ് സംഭവം.സ്ത്രികള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ രാത്രിക്കാലങ്ങളില്‍ ഇടയ്ക്കിടെ ആരോ വരുന്നതായി സംശയം തോന്നിയപ്പോളാണ് വീട്ടുക്കാര്‍ സി സി ടി വി സ്ഥാപിച്ചത്.വീട്ടിലെ മൂത്തമകളായ അശ്വനി ബാംഗ്ലൂരിലാണ് ജോലി ചെയ്യുന്നത് അച്ഛന്‍ മരിച്ച ഇവരുടെ വീട്ടില്‍ അമ്മയും ഇളയ മകളും മാത്രമാണ് താമസം.കഴിഞ്ഞ ദിവസം രാത്രി ജനലയുടെ സമീപം അനക്കം കേട്ട് സി സി ടി വി നോക്കുമ്പോഴാണ് ഇയാളെ കാണുന്നത്.അയല്‍വാസികളെ വിവരം അറിയിച്ചെങ്കിലും അവര്‍ വരുന്നതിന് മുന്‍പ് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.കൂടുതല്‍ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇയാള്‍ സ്ഥിരമായി വരാറുള്ളതായി കാണ്ടെത്തിയത്.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു