ആറാട്ടുപുഴ ശ്രീശാസ്താ സംഗീതോത്സവം ജൂലൈ 11 മുതല്‍; അപേക്ഷ ക്ഷണിച്ചു.

440

ആറാട്ടുപുഴ: പതിനാറാമത് ആറാട്ടുപുഴ ശ്രീശാസ്താ സംഗീതോത്സവത്തിന് അപേക്ഷ ക്ഷണിച്ചു. ആറാട്ടുപുഴ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നടത്തിവരാറുള്ള സംഗീതോത്സവം ജൂലൈ 11, 12, 13, 14 തിയ്യതികളില്‍ അരങ്ങേറുന്നു. സംഗീതോത്സവത്തിന്റെ ഉദ്ഘാടനം ജൂലൈ 11 ന് വൈകീട്ട് 6ന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ ബിജു നാരായണന്‍ ദദ്രദീപം കൊളുത്തി നിര്‍വ്വഹിക്കും.

ക്ഷേത്രാങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കുന്ന സംഗീത മണ്ഡപത്തിലാണ് സംഗീതാര്‍ച്ചന നടക്കുക. സംഗീതാര്‍ച്ചനയില്‍ ശാസ്ത്രീയ സംഗീതം മാത്രമെ ആലപിക്കാന്‍ അനുവദിക്കുകയുള്ളു. 10 മിനിറ്റ് സമയം മാത്രമെ അര്‍ച്ചന നടത്താവു. പരിമിതമായ പക്കമേളം വേദിയില്‍ ലഭ്യമായിരിക്കും.

അര്‍ച്ചനയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള സംഗീത ഉപാസകര്‍ പേര്, വയസ്സ് ,വിലാസം, ഗുരുനാഥന്റെ പേര്, സംഗീതം അഭ്യസിച്ച കാലയളവ്, ആലപിക്കാന്‍ ഉദ്ദേശിക്കുന്ന കീര്‍ത്തനം, വാട്‌സപ്പുള്ള മൊബൈല്‍ നമ്പര്‍, ഇ മെയില്‍ വിലാസം തുടങ്ങിയ വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വെള്ളക്കടലാസ്സില്‍ തയ്യാറാക്കിയ അപേക്ഷ ജൂണ്‍ 28 ന് അഞ്ച് മണിക്കകം ലഭിക്കത്തക്കവിധത്തില്‍ സെക്രട്ടറി, ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി, ആറാട്ടുപുഴ (പി.ഒ) , തൃശ്ശൂര്‍ 680562 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
9447070122, 9656677047, 9847598494 എന്നീ ഫോണ്‍ നമ്പറുകളിലോ ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുമായി നേരിട്ടോ ബന്ധപ്പെടാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന സംഗീതോപാസകരെ സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കേണ്ട തിയ്യതിയും സമയവും അറിയിക്കുന്നതാണ്.

Advertisement