ഒരു കുട്ടിക്ക് ഒരു പുസ്തകം’പദ്ധതി ഉദ്ഘാടനം ചെയ്തു

446
Advertisement

ഇരിങ്ങാലക്കുട:ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയുടെ ഉദ്ഘാടനം ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് തൃശൂര്‍ എം പി സി എന്‍ ജയദേവന്‍ ഉദ്ഘാടനം ചെയ്തു.ക്രൈസ്റ്റ് കോളേജും ബി പി ഇ ഡിപ്പാര്‍ട്ട്്‌മെന്റും സംയുക്തമായാണ് പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നത്.നാഷ്ണല്‍,സെന്റ് മേരീസ്,എസ് എന്‍ ,ലിറ്റില്‍ ഫ്‌ളവര്‍ എന്നിങ്ങനെ നാല് സ്‌കൂളുകളിലെ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കായാണ് പുസ്തകം വിതരണം ചെയ്തത്.ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഫാ.ജോയ് പീണിക്കപ്പറമ്പില്‍ സ്വാഗതം പറഞ്ഞു.ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മാത്യു പോള്‍ ഊക്കന്‍ അദ്ധ്യക്ഷത വഹിച്ചു.ക്രൈസ്റ്റ് കോളേജ് മാനേജര്‍ ഫാ.ജേക്കബ് ഞെരിഞ്ഞാംപിള്ളി അനുഗ്രഹ പ്രഭാഷണം നടത്തി.ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ വി പി ആന്റോ നന്ദി പറഞ്ഞു.പി ടി എ ഭാരവാഹികളായ സുബാഷ് സി എന്‍ ,പി ടി എ എക്‌സിക്യൂട്ടീവ്‌സ് എന്നിവരും പങ്കെടുത്തു

 

Advertisement