പി സി ജയപ്രകാശ് ദിനം ആചരിച്ചു

35
Advertisement

വെള്ളാങ്ങല്ലൂർ: കേരള പുലയർ മഹാസഭ മുൻ സംസ്ഥാന കമ്മിറ്റി അംഗം പി സി. ജയപ്രകാശിൻ്റെ രണ്ടാം ചരമവാർഷികം സമുചിതം ആചരിച്ചു. പട്ടേപ്പാടം സെൻ്ററിൽ നടന്ന അനുസ്മരണ യോഗം സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. രാജു ഉൽഘാടനം ചെയ്തു. കുന്നുമ്മൽക്കാട് ശാഖ പ്രസിഡണ്ട് രാജു നടവരമ്പത്തുക്കാരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ സെക്രട്ടറി സന്തോഷ് ഇടയിലപ്പുര, വൈസ് പ്രസിഡണ്ട് എൻ വി ഹരിദാസ് എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി ശ്രുതി അനൂപ് സ്വാഗതവും പ്രേംജിത്ത് പുവ്വത്തുംകടവിൽ നന്ദിയും പറഞ്ഞു. പി സി. ജയപ്രകാശിൻ്റെ വസതിയിൽ നടന്ന ചടങ്ങിൽ പ്ലസ്ടു, എസ് എസ് എൽ സി ക്ലാസുകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്ക് അനുമോദനം നൽകി. രാജു നടവരമ്പത്തു ക്കാരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം പി.എൻ സുരൻ ഉപകാരങ്ങൾ നൽകി. കെ.എസ്. രാജു, പഞ്ചമി ജില്ലാ കോഡിനേറ്റർ ബാബു തൈവളപ്പിൽ എന്നിവർ ആശംസകൾ നേർന്നു.

Advertisement