ഗുണ്ടാത്തലവൻ ഓലപ്പീപ്പി സജീവിനെ റോഡിലിട്ട് വെട്ടിയ അഞ്ചാം പ്രതി അറസ്റ്റിൽ

273

കാട്ടൂർ :ഗുണ്ടാനേതാവിനെ റോഡിലിട്ട് വെട്ടിയ കേസില്‍ ഒളിവില്‍ ആയിരുന്ന അഞ്ചാമത്തേയും അവസാനത്തെയും പ്രതി പോലീസ് പിടിയിലായി .ഗുണ്ടാനേതാവ് ഓലീപീപ്പി എന്ന് വിളിക്കുന്ന സജീവിനെ താണിശ്ശേരിയിൽ റോഡിലിട്ട് വെട്ടിയ കേസിൽ ഒളിവിൽ ആയിരുന്ന എടത്തിരുത്തി പുളിഞ്ചോട് മുരിക്കുന്തറ വീട്ടിൽ ഫ്രീക്കൻ എന്ന് വിളിക്കുന്ന മനു( 29 ) നെയാണ് ഡിവൈഎസ്പി ഫേമസ് വർഗ്ഗീസിൻ്റെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ കാട്ടൂർ എസ് ഐ വി.വി. വിമലും സംഘവും അറസ്റ്റ് ചെയ്തത്.കോയമ്പത്തൂരിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി നാട്ടിൽ എത്തിയപ്പോൾ ആണ് പിടികൂടിയത്.കേസിൽ ആകെ ഒമ്പത് പ്രതികളാണ് ഉള്ളത്.ബാക്കി എട്ട് പേരെയും നേരത്തെ പിടികൂടിയിരുന്നു.പോലീസ് ഉദ്യോഗസ്ഥരായ താജുദ്ധീൻ ,ധനേഷ് ,മുരുകദാസ് എന്നിവർ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

Advertisement