ഇരിഞ്ഞാലക്കുട: 2018 ഞാറ്റുവേല മഹോത്സവത്തിനോട് അനുബന്ധിച്ച് വിഷന്‍ ഇരിഞ്ഞാലക്കുട സംഘടിപ്പിച്ച ഇരിഞ്ഞാലക്കുടയിലെ സാഹിത്യകാരന്‍മാരെ ആദരിക്കല്‍ എന്ന ചടങ്ങില്‍ ഒരു കുടുംബത്തില്‍ നിന്നും അമ്മയും മക്കളും ആദരവ് ഏറ്റ് വാങ്ങി ശ്രദ്ധേയരാകുന്നു.
ഇരിഞ്ഞാലക്കുടയില്‍ ഐഡിയഷോറും നടത്തിവരുന്ന കല്ലൂപറമ്പില്‍ ശ്രീ ഷെറിന്‍ അഹമ്മദിന്റെ സാഹിതൃ കുടുംബമാണ് അപൂര്‍വ്വ നേട്ടം കൈവരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാരൃയും ഇരിഞ്ഞാലക്കുടയിലെ എഴുത്തുകാരുടെ പ്രശസ്ത സംഘടനയായ സംഗമസാഹിതിയിലെ അംഗവും LSGD എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരിയുമായ സൂഫി കവയിത്രി ശ്രീമതി റെജില ഷെറിന്‍,
നാഷണല്‍ സ്‌കൂളിലെ പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിയായ അര്‍ഷക് ആലിം അഹമ്മദ്, ഡോണ്‍ബോസ്‌കോ സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിയായ അമന്‍ അഹമ്മദ് എന്നിവരാണ് ഇന്ന് ചടങ്ങില്‍ ആദരവ് ഏറ്റ് വാങ്ങിയ ഒരേ കുടുംബത്തിലെ അംഗങ്ങള്‍.
അര്‍ഷക്,അമന്‍ എന്നിവര്‍ ഒന്നിച്ചെഴുതിയ ‘കള്ളിച്ചെടിയും മഷിത്തണ്ടും പിന്നെ തുപ്പലാംകൊത്തികളും’ എന്ന ചെറുകഥാ സമാഹാരത്തിന് 2016_17ലെ സംസ്ഥാന സാഹിതൃ പന്തിരുകുലം അവാര്‍ഡ് ലഭിക്കുകയുണ്ടായി.
സ്വന്തം മുത്തശ്ശിയുടെ സ്‌കൂള്‍ ജീവിതം ചരിത്രമാക്കി മാറ്റിയതിനാണ് കുരുന്നുകളെ വിഷന്‍18 ഏഴാമത് ഞാറ്റുവേല മഹോല്‍സവത്തില്‍ ആദരിച്ചത്.
സൂഫി കവയിത്രിയായ റെജില ഷെറിന്റെ ‘നിലാവിനെ പ്രണയിച്ച പാട്ടുകാരന്‍’ എന്ന കൃതിക്ക് 2018 ലെ അബ്ദുള്‍കലാം ഫൗണ്ടേഷന്റെ മികച്ച കയ്യെഴുത്ത്പ്രതിക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു.കൂടാതെ സംഗമസാഹിതി എന്ന സംഘടനയിലൂടെ നിരവധി സൂഫി കവിതകള്‍ക്ക് ജന്മം കൊടുക്കുകയും സംഗമസാഹിതിയുടെ കവിതാസമാഹാരത്തില്‍ ടിയാരിയുടെ കവിതകള്‍ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. റെജില ഷെറിന്റെ ഉടന്‍ പുറത്തിറങ്ങുന്ന സൂഫികവിതാ സമാഹാരത്തിന് ഇപ്പോഴേ ആരാധകര്‍ ഏറെയാണ്.വേറിട്ട ശൈലികൊണ്ട് ഹൃദയങ്ങളെ കീഴടക്കിയ സംഗമസാഹിതിയിലെ കവയിത്രിയെ വിഷന്‍18ആദരിക്കയുണ്ടായി.