104 വയസ്സുക്കാരി ചക്കിയമ്മയെ ആദരിച്ചു

458

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് ഹിന്ദി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ലോക വയോജന ദിനത്തോടനുബന്ധിച്ച് 104 വയസ്സുക്കാരി പരിയാടത്ത് ചാമി ഭാര്യ ചക്കിയമ്മയെ ആദരിച്ചു.പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന സ്ഥലത്തെ ജൈവ അരി തവിടുകളയാതെ കഴിച്ചതിന്റെ ആരോഗ്യമാണ് ഈ 104 വയസ്സുക്കാരിക്കുള്ളത് .16 പോത്തിനെ വളര്‍ത്തിയിരുന്നു.യാതൊരു വിധ അസുഖവുമില്ലാത്ത ഈ മുത്തശ്ശി ഇന്നും അടുപ്പില്‍ പാചകം ചെയ്ത് കഴിക്കാന്‍ മിടുക്കിയാണ്.ചക്കിയമ്മയുടെ വീട്ടില്‍ നടന്ന പരിപാടിയില്‍ സി.റോസ് ആന്റോ ,സിബു ടി .എ ,ആന്‍സി ജോബി,സ്റ്റാന്റില ജോര്‍ജ്ജ് ,അയന എം .ജി ,ക്രിസ്റ്റി ഡേവി ,ബിയ ജോബി ,ഹെന്ന ടി പോള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു

Advertisement