ട്രിപ്പിൾ ലോക്ക്ഡൗൺ: ഇരിങ്ങാലക്കുടയിലും മുരിയാടും ഗതാഗതക്രമീകരണം ഏർപ്പെടുത്തി

852
Advertisement

ഇരിങ്ങാലക്കുട:കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ഇരിങ്ങാലക്കുട നഗരസഭ, മുരിയാട് പഞ്ചായത്ത് എന്നീ പ്രദേശങ്ങളിലേക്ക് പ്രവേശനം നിരോധിക്കുന്നതിന്റെ ഭാഗമായി ഗതാഗതക്രമീകരണം ഏർപ്പെടുത്തി. തൃശൂരിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുന്ന വാഹനങ്ങൾ, പെരുമ്പിളളിശ്ശേരി, ചിറയ്ക്കൽ, പഴുവിൽ, പെരിങ്ങോട്ടുകര, തൃപ്രയാർ വഴി പോകണം.കൊടുങ്ങല്ലൂരിൽ നിന്ന് ഇരിങ്ങാലക്കുടയിലേക്ക് വരുന്നവരെ വെളളാങ്കല്ലൂരിൽ തടയും. മുരിയാട് പഞ്ചായത്തിലേക്കുളള വല്ലക്കുന്ന്, ആനന്ദപുരം, നെല്ലായി റോഡ് പൂർണ്ണമായി അടച്ചിടും. നന്തിക്കര ഭാഗത്ത് നിന്ന് കോന്തിപുലം പാടം വരെ മാത്രമേ യാത്ര അനുവദിക്കൂ. പോട്ട-മൂന്നുപീടിക റൂട്ടിലെ ഗതാഗതവും നിരോധിക്കും. ഗതാഗതനിയന്ത്രണം ലംഘിക്കുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് അറിയിച്ചു.

Advertisement