ബ്രെയ്ക്ക എ ചെയിന്‍ പരിപാടിക്ക് കരുത്തേകാന്‍ ആര്‍ദ്രം പാലിയേറ്റീവ് കെയര്‍

86
Advertisement

ഇരിങ്ങാലക്കുട : ആര്‍ദ്രം പാലിയേറ്റവ് സെന്റിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിക്ക് മുന്നില്‍ കെറോണ പ്രതിരോധത്തിന്റെ ഭാഗമായി ബ്രെയ്ക്ക് എ ചെയിന്‍ പദ്ധതിയില്‍ ഹാന്റ് വാഷ് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കി. ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.മിനിമോള്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ഉല്ലാസ് കളക്കാട്ട് അദ്ധ്യക്ഷനായിരുന്നു. നഴ്സിങ് സൂപ്രണ്ട് പി.പി പ്രീത, കൊ-ഓര്‍ഡിനേറ്റര്‍ പ്രദീപ് മേനോന്‍, ജോര്‍ജ് സി.എല്‍, അജിത് കുമാര്‍, കെ.സി.പ്രേമരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇരിങ്ങാലക്കുട ഐസലേഷന്‍ വാര്‍ഡിലെ രോഗികള്‍ക്കുള്ള പ്രഭാത ഭക്ഷണവും ആര്‍ദ്രം കൊടുത്തു വരുന്നു.

Advertisement