ചകിത്സാസഹായത്തിനായി വ്യാജ ബാങ്ക് അക്കൗണ്ട് തുടങ്ങി പണം പിരിച്ച ആളെ അറസ്റ്റ് ചെയ്തു

400
Advertisement

കാട്ടൂർ: ബ്ലഡ് ക്യാൻസർ പിടിപെട്ട കാട്ടൂർ സ്വദേശിയായ 25 വയസുകാരനായ യുവാവിന്റെ ഫോട്ടോ വച്ച് തന്റെ പേരിലുള്ള അക്കൗണ്ട് ലേക്ക് സോഷ്യൽ മീഡിയ വഴി ഇയാൾ മജ്ജ മാറ്റിവക്കൽ സർജറിക്കായി ധനസഹായം ആവശ്യപ്പെടുകയായിരുന്നു .ബാങ്ക് ഉദ്യോഗസ്ഥരടക്കം ഇയാളുടെ ചതിയിൽ പെട്ട് പണം അയച്ചുകൊടുത്തിട്ടുള്ളതായി വ്യക്തമായിട്ടുണ്ട് .മൂന്നുപീടിക സൗത്ത് ഇന്ത്യൻ ബാങ്കിലാണ് ഇയാൾ അക്കൗണ്ട് തുടങ്ങിയത് .കാൻസർ പിടിപെട്ട യുവാവിന്റെ അച്ഛന്റെ പരാതിപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത് .ഇരിങ്ങാലക്കുട dysp ഫേമസ് വർഗീസ് ന്റെ നിർദ്ദേശപ്രകാരം കാട്ടൂർ SI വിമൽ വി വി യാണ് പെരിഞ്ഞനം സ്വദേശിയായ റഫീഖ് 40 വയസ് s/o ഖാലിദ് ,ചേന്നമംഗലത് ഹൗസ് പത്രമുക്ക് കോളനി പെരിഞ്ഞനം എന്നയാളെ കൈപ്പമംഗലത്തു നിന്ന് അറസ്റ്റ് ചെയ്തത് .അന്വേഷണ സംഘത്തിൽ ASI ഹരിഹരൻ ,scpo പ്രവീൺ ,ധനേഷ് ,cpo വിജേഷ് ,എബിൻ വ ർഗീസ്, ഡിനിൽ എന്നിവരുണ്ടായിരുന്നു ,