Advertisement

ഇരിങ്ങാലക്കുട: വഴിയിൽ കിടന്നു കിട്ടിയ 14000 രൂപ തിരിച്ചുനൽകി മതിലകം പാരാമൗണ്ട് ഓഡിറ്റോറിയം മാനേജർ മുളമ്പറമ്പിൽ മജീദ് സെയ്തുമുഹമ്മദ് മാതൃകയായി.പൊന്നൂക്കര സ്വദേശി കരിയത്ത് ഗോപി മകൻ ജിഷ്ണു വിൻ്റെ 14000 രൂപയും രേഖകളും അടങ്ങിയ പേഴ്സാണ് യാത്രക്കിടെ നഷ്ടപ്പെട്ടത് .വഴിയിൽ കിടന്ന പേഴ്സ് കിട്ടിയ മജീദ് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ എത്തി ക്കുകയായിരുന്നു.