പരിഷത്ത് സമ്മേളനം മാറ്റിവച്ചു.

190
Advertisement

ഇരിങ്ങാലക്കുട: കൊറോണ വൈറസ് ഭീതിയിൽ സംസ്ഥാനത്ത് അതിജാഗ്രത പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ മാർച്ച് 21, 22, തീയ്യതികളിൽ നടത്താനിരുന്ന കേരള ശാസ്ത്ര സാഹിത്യപരിഷത്ത് ഇരിങ്ങാലക്കുട മേഖലാ സമ്മേളനം മാറ്റിവച്ചു. കൊറോണ വൈറസ്സിനെ എങ്ങിനെ ചെറുക്കാം എന്തെല്ലാം മുൻകരുതലുകൾ വേണം തുടങ്ങിയ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങളടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള നോട്ടീസ് വിതരണം ഉൾപ്പെടെയുള്ള ബോധവത്ക്കരണ പരിപാടികൾ നടത്താൻ തീരുമാനിച്ചതായി മേഖലാ പ്രസിഡണ്ട് റഷീദ് കാറളം, സെക്രട്ടറി പി.പി.മോഹൻദാസ് എന്നിവർ അറിയിച്ചു.

Advertisement