ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ ഭക്ഷണവിതരണം നടത്തി.

449
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശ്രീ നാരായണ ഗുരുദേവ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ എല്ലാമാസവും ചതയദിനത്തില്‍ നടത്തിവരാറുള്ള കഞ്ഞി വിതരണവും ഉച്ചഭക്ഷണവും വിതരണവും ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉല്‍ഘാടനം നിര്‍വഹിച്ചു.കഞ്ഞിയുടെ ചിലവുകള്‍ മടത്തിക്കര കുമാരന്‍ & ജാനകി കുമാരന്‍ സ്മരണാത്ഥം അവരുടെ മക്കള്‍ വഹിച്ചു.ഉച്ചഭക്ഷണത്തിന്റെ ചിലവ് സുവര്‍ണ്ണവര്‍ഗ്ഗീസ് പാലമറ്റം ( പൂനെ ) വഹിച്ചു.കൂട്ടായ്മ്മ പ്രവര്‍ത്തകരായ ബാലന്‍ അബാടത്ത്.വിജയന്‍ എളയ്യേടത്ത്.മോഹന്‍ലാല്‍കണ്ണാം കുളം സുഗുതന്‍ കല്ലിങ്ങ പുറം.മോഹനന്‍ മടത്തിക്കര.ബാലന്‍ പെരിങ്ങത്തറ .ശിവരാമന്‍ മേലീറ്റ.വിശ്വനാഥന്‍ പടിഞ്ഞാറൂട്ട് ,ഭാസി വെളിയ്യത്ത്.അജയന്‍ തേറാട്ടില്‍. എന്നിവര്‍ നേതൃത്വം വഹിച്ചു.

Advertisement