ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മുന്‍സിപ്പലിറ്റിയില്‍നിന്നും ഒരു ലോറി നിറയെ സാധനങ്ങള്‍ നിലമ്പൂരിലേക്ക് പുറപ്പെട്ടു. ഒരു വീട്ടിലേക്ക് ആവശ്യമുള്ള സാധനസാമഗ്രികളാണ് കൊണ്ടുപോകുന്നത്. വസ്ത്രങ്ങള്‍, സ്റ്റീല്‍ പാത്രങ്ങള്‍, പായ, വെള്ളം, കാലിത്തീറ്റ, അരി, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയ സാധങ്ങളാണ് ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി നിലമ്പൂരിലേക്ക് കൊണ്ടുപോകുന്നത്. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യഷിജുവിന്റെ നേതൃത്വത്തില്‍ സാധനങ്ങള്‍ നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിക്ക് കൈമാറും. കുടുംബശ്രീ, സ്വകാര്യസംഘടനകള്‍, സ്‌കൂളുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, തുടങ്ങയവരില്‍ നിന്നും ശേഖരിച്ച സാധനങ്ങളാണ് കൊണ്ടുപോകുന്നത്. ബുധനാഴ്ച രാവിലെ 9.30 ന് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ഫ്‌ളാഗ് ഓഫ് ചെയ്തു.
Latest posts
© Irinjalakuda.com | All rights reserved