സൗജന്യ നേത്രപരിശോധന, തിമിര ശസ്ത്രക്രിയയും അസ്ഥിരോഗ പരിശോധന ക്യാമ്പും നടത്തി.

125

ഇരിങ്ങാലക്കുട : പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലിനിക്കും,
കൊമ്പിടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും,എടപ്പിളളി ഐ
ഫൗണ്ടേഷനും സംയുക്തമായി സൗജന്യ നേത്രപരിശോധനയും, തിമിര ശസ്ത്രക്രിയയും
അസ്ഥിരോഗ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു.ലയണ്‍സ് ക്ലബ്ബ് സോണ്‍
ചെയര്‍മാന്‍ എന്‍.സത്യന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കൊമ്പിടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി ജോണ്‍സണ്‍ കോലങ്കണ്ണി
അധ്യക്ഷത വഹിച്ചു. ക്ലബ് പ്രസിഡന്റ് പ്രഫ.കെ.ആര്‍ വര്‍ഗ്ഗീസ്,സഹൃദയ കോളജ്
ഓഫ് അഡ്വാന്‍സ് സ്റ്റഡീസ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ.റാണി വര്‍ഗ്ഗീസ്,പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.ടി തോമസ് പുന്നേലിപറമ്പില്‍, എം.എസ് ഓര്‍ത്തോ സര്‍ജന്‍ ജോസ് ആന്റണി എന്നിവര്‍ സംസാരിച്ചു.

 

Advertisement