കേരളാ അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

167
Advertisement

കേരളാ അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ ഇരിങ്ങാലക്കുട യൂണിറ്റിന്റെ പതിനാറാം ജനറല്‍ ബോഡി യോഗം ഇരിങ്ങാലക്കുട ടൗണ്‍ കോ ഓപ്പറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് യൂണിറ്റ് പ്രസിഡണ്ട് പീറ്റര്‍ ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. സെക്രട്ടറി ജോസഫ് ചാക്കോ വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ ഷാജു ആന്റണി വരവുചെലവ് കണക്കും അവതരിപ്പിച്ചു. പുതിയ യൂണിറ്റ് ഭാരവാഹികളായി പ്രസിഡണ്ട് എം. ആര്‍ ഷാജു, വൈസ് പ്രസിഡണ്ട് മിനി ബി, സെക്രട്ടറി സന്തോഷ് വില്ലടം, ജോയിന്‍ സെക്രട്ടറി മഞ്ജു സി.വി, ട്രഷറര്‍ ശ്രീറാം ജയപാലന്‍ എന്നിവരെ തിരഞ്ഞെടുത്തു. ഒക്ടോബര്‍ 26,27 തിയ്യതികളില്‍ പയ്യന്നൂരില്‍ വച്ച് നടക്കുന്ന സംസ്ഥാന സമ്മേളനം വന്‍ വിജയമാക്കി തീര്‍ക്കാന്‍ തീരുമാനിച്ചു. യോഗത്തിനു ജോസഫ് ചാക്കോ സ്വാഗതവും ഷാജു ആന്റണി നന്ദിയും പറഞ്ഞു.

 

Advertisement