അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഇല്ലംനിറ ആഘോഷിച്ചു.

205
Advertisement

അവിട്ടത്തൂര്‍ :കര്‍ക്കിടക മാസത്തിലെ അത്തം നാളില്‍ ഐശ്വര്യത്തിന്റെ നിറവില്‍ അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഇല്ലംനിറ നടന്നു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കിഴക്കേ ഗോപുര നടയില്‍നിന്നും നെല്‍ക്കതിര്‍ തലയിലേറ്റി ക്ഷേത്രപ്രദിക്ഷണം ചെയ്തു. മേല്‍ശാന്തി താന്നിയില്‍ നാരായണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങ് നടന്നത്. പൂജിച്ച നെല്‍ക്കതിര്‍ ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്തു.

 

Advertisement