കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് കീഴില്‍ കാര്‍ഷിക വിള സംരക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

56
Advertisement

.
കാട്ടൂര്‍: കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് കീഴില്‍ ആരംഭിച്ച കാര്‍ഷിക വിള സംരക്ഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡണ്ട് രാജലക്ഷ്മി കുറുമാത്ത് നിര്‍വഹിച്ചു. കാട്ടൂര്‍ കൃഷി ഓഫീസര്‍ മിനി ജോസഫ് മുഖ്യാതിഥിയായിരുന്നു. ബാങ്ക് പ്രവര്‍ത്തന പരിധിയിലെയും സമീപപ്രദേശങ്ങളിലെയും കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന അടയ്ക്ക, ജാതിക്ക. കശുവണ്ടി. കുരുമുളക്. നാളികേരം. കൊപ്ര. കായ. പച്ചക്കറികള്‍എന്നിവ മികച്ച വിലയ്ക്ക് സംഭരിക്കുന്നതിനുള്ള സൗകര്യം വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ആയ കാംപ്കോ
സ്‌പൈസസ് ബോര്‍ഡ് ,കേഷു ബോര്‍ഡ് എന്നിവരുമായി സഹകരിച്ച് ഒരുക്കിയിട്ടുണ്ടെന്ന് ബാങ്ക് പ്രസിഡണ്ട് പറഞ്ഞു. ബാങ്ക് വൈസ് പ്രസിഡന്റ് ഇ . ബി അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍മാരായ സദാനന്ദന്‍ തളിപ്പറമ്പില്‍, കെ .കെ സതീശന്‍, പ്രമീള അശോകന്‍, മധുജ ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു. ഡയറക്ടര്‍ ജൂലിയസ് ആന്റണി സ്വാഗതവും സെക്രട്ടറി ടി. വി വിജയകുമാര്‍ നന്ദിയും പറഞ്ഞു.

Advertisement