Monthly Archives: August 2018
നെടുംപറമ്പില്‍ ഡോ.എന്‍.കെ.ശ്രീധരന്‍ (83) അന്തരിച്ചു
ഇരിങ്ങാലക്കുട: നെടുംപറമ്പില്‍ ഡോ.എന്‍.കെ.ശ്രീധരന്‍ (83) അന്തരിച്ചു. ഇരിങ്ങാലക്കുട നെടുംപറമ്പില്‍ ഫാര്‍മസി ഉടമയാണ്. ഭാര്യ: പരേതയായ ഡോ.കെ.ലീലാമ്മ ( മുന്‍ ഇരിങ്ങാലക്കുട ചീഫ് മെഡിക്കല്‍ ഓഫീസര്‍). മക്കള്‍: ഡോ.എല്‍.സിന്ധു ( ജില്ലാ മെഡിക്കല്‍ ഓഫീസര്‍,...
പൊഞ്ഞനം കല്ലട പരേതനായ രാഘവന്റെ ഭാര്യ വിലാസിനി(83)നിര്യാതയായി.
കാട്ടൂര്‍ : പൊഞ്ഞനം കല്ലട പരേതനായ രാഘവന്റെ ഭാര്യ വിലാസിനി(83)നിര്യാതയായി. സംസ്‌കാരം നടത്തി. മകള്‍: ശശികല. മരുമകന്‍: കൊച്ചുരാമന്‍.പേരക്കുട്ടി: രാഗേഷ്(ടിസിവി ഇരിങ്ങാലക്കുട റിപ്പോര്‍ട്ടര്‍)
ക്രൈസ്തവര്‍ക്കു നേരെയുള്ള സംഘടിത ആക്രമണങ്ങളെ ജാഗ്രതയോടെ നേരിടുക : ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട : ക്രൈസ്തവര്‍ക്ക് നേരെ ഇപ്പോള്‍ ഭാരതത്തില്‍ നടക്കുന്ന സംഘടിത ആക്രമണങ്ങളെ ജാഗ്രതയോടെ നേരിടണമെന്ന് ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. കല്ലേറ്റുംകര പാക്‌സില്‍ നടന്ന വൈദിക സംഗമത്തിലാണ് ബിഷപിന്റെ ആഹ്വാനം. ക്രൈസ്തവ...
ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ പുതിയ ഡിഗ്രി കോഴ്‌സുകള്‍ ആരംഭിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജില്‍ ഈ അദ്ധ്യയനവര്ഷം രണ്ടു ബിവോക് ഡിഗ്രി കോഴ്‌സുകള്‍ ആരംഭിക്കുന്നു.1.അപ്ലൈഡ് മൈക്രോബയോളജി & ഫോറന്‍സിക് സയന്‍സ് 2.മലയാളം & മാനുസ്‌ക്രിപ്റ്റ് മാനേജ്‌മെന്റ് യുജിസിയുടെയും കാലിക്കറ്റ് സര്‍വ്വകലാശാലയുടെയും അംഗീകാരമുള്ള എയ്ഡഡായ...
കാറളം ഒന്നാം വാര്‍ഡില്‍ മുലയൂട്ടല്‍ വാരം
കാറളം : പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ മുലയൂട്ടല്‍ വാരം നടത്തി.വാര്‍ഡ് മെമ്പര്‍ കെ ബി ഷെമീര്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക് മെമ്പര്‍ ഷംല അസീസ് ഉദ്ഘാടനം ചെയ്തു. പ്രേമന്‍ - പൊന്നാരി '...
ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനമാരംഭിച്ച ജില്ലയിലെ ആദ്യ സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ ചോര്‍ന്നൊലിക്കുന്ന അവസ്ഥയില്‍
ഇരിങ്ങാലക്കുട : സ്ത്രികള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ദ്ധിച്ച് വരുന്ന അതിക്രമങ്ങള്‍ക്ക് തടയിടാനായി ജില്ലയിലെ ആദ്യമായി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ച സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ ചോര്‍ന്നൊലിക്കുന്ന അവസ്ഥയില്‍.കെട്ടിടത്തിന്റെ പുറംമോടികള്‍ ഭംഗിയായി നിര്‍വഹിച്ചുവെങ്കില്ലും...
ഒന്നര നൂറ്റാണ്ടോളം ബാര്‍ അസോസിയേഷന്റെ കൈവശമിരുന്ന കച്ചേരി വളപ്പിലെ കെട്ടിടം കൂടല്‍മാണിക്യം ദേവസ്വത്തിന് തിരികെ കിട്ടി.
ഇരിങ്ങാലക്കുട :ഒന്നര നൂറ്റാണ്ടോളം ബാര്‍ അസോസിയേഷനും MACT യുമായും വര്‍ത്തിച്ച കെട്ടിടം കൂടല്‍മാണിക്യം ദേവസ്വത്തിന് ഒഴിഞ്ഞു കിട്ടി. 2008-ല്‍ ഇരിങ്ങാലക്കുട കോടതി അതിന്റെ 125-ാം വാര്‍ഷികം കൊണ്ടാടി. ഇപ്പോള്‍ 135 വര്‍ഷം ആയി...
വെള്ളാങ്കല്ലൂരില്‍ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം: എയര്‍ബാഗ് തുണയായി
വെള്ളാങ്കല്ലൂര്‍ : ഇരിങ്ങാലക്കുട- കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ വെള്ളാങ്കല്ലൂര്‍ ബ്ലോക്കിന് സമീപം ബസ്സും കാറും കൂട്ടിയിടിച്ചു.ശനിയാഴ്ച്ച ഉച്ചയ്ക്ക് 1.30 തോടെയാണ് അപകടമുണ്ടായത്.കൊടുങ്ങല്ലൂര്‍ ഭാഗത്ത് നിന്നും വരുകയായിരുന്ന 'മരിയ' എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സില്‍ എതിരെ...
ഇരിങ്ങാലക്കുട താലൂക്കാശുപത്രിയെ ജനറല്‍ ആശുപത്രിയായി ഉയര്‍ത്തേണ്ടതില്ലായിരുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍.
ഇരിങ്ങാലക്കുട : താലൂക്കാശുപത്രി എന്ന പേരില്‍ നിന്നും ജനറല്‍ ആശുപത്രിയായി ഉയര്‍ത്തേണ്ട സാഹചര്യം ഇരിങ്ങാലക്കുട ഗവ: ആശുപത്രിയ്ക്കുണ്ടായിരുന്നില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അഭിപ്രായപ്പെട്ടു.സ്ത്രികള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ദ്ധിച്ച്...
തേറാട്ടില്‍ വേലായുധന്‍ ഭാര്യ ലക്ഷ്മി (78) നിര്യാതയായി.
ചെമ്മണ്ട : തേറാട്ടില്‍ വേലായുധന്‍ ഭാര്യ ലക്ഷ്മി (78) നിര്യാതയായി.സംസ്‌ക്കാരം ശനിയാഴ്ച്ച രാവിലെ 11.30 ന് .മക്കള്‍ വസന്തന്‍ (പരേതന്‍),ഉഷ,സത്യഭാമ,ഉണ്ണികൃഷ്ണന്‍,സദാനന്ദന്‍,സജിത.മരുമക്കള്‍ ഷീല,സത്യന്‍ (പരേതന്‍),ബാബുരാജ്(പരേതന്‍),സുമന,ലേഖ,രാജേഷ്.
അവിട്ടത്തൂരില്‍ സൗജന്യ ആയൂര്‍വേദ മെഡിയ്ക്കല്‍ ക്യാമ്പും ഔഷധകഞ്ഞി വിതരണവും
അവിട്ടത്തൂര്‍ : തിരുകുടുംബ ദേവാലയ കുടുംബയോഗ കേന്ദ്രസമിതിയും ആയൂര്‍ ജീവ ഔഷധശാലയും സംയുക്തമായി അവിട്ടത്തൂരില്‍ സൗജന്യ ആയൂര്‍വേദ മെഡിയ്ക്കല്‍ ക്യാമ്പും ഔഷധകഞ്ഞി വിതരണവും സംഘടിപ്പിക്കുന്നു.ആഗസ്റ്റ് 5 ന് ഞായറാഴ്ച്ച രാവിലെ 9 മുതല്‍...
നടവരമ്പ് ഗവ.എല്‍.പി സ്‌കൂളില്‍ പി.ടി.എ വാര്‍ഷിക പൊതുയോഗം
നടവരമ്പ് : ഗവ.എല്‍.പി സ്‌കൂളിലെ അധ്യാപക രക്ഷാകര്‍ത്തൃസമിതിയുടെ വാര്‍ഷിക പൊതുയോഗം വേളൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ടി. പീറ്റര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സി.പി. സജി അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക്...
പടിയൂരില്‍ സമഗ്രകുടിവെള്ള പദ്ധതി പൂര്‍ത്തികരണത്തിന്റെ പേരില്‍ വ്യാജപ്രചരണം
പടിയൂര്‍ : നിയോജക മണ്ഡലത്തില്‍ കുടിവെള്ളക്ഷാമത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പടിയൂര്‍ പഞ്ചായത്തില്‍ സമഗ്രകുടിവെള്ള പദ്ധതി പൂര്‍ത്തികരണത്തിന്റെ പേരില്‍ വ്യാജപ്രചരണം.13 വര്‍ഷകാലമായി പഞ്ചായത്തില്‍ പുതിയ ഗാര്‍ഹിക വാട്ടര്‍ കണക്ഷനുകള്‍ നല്‍കാറില്ല.സമഗ്ര കുടിവെള്ള പദ്ധതി അവസാനഘട്ടത്തിലാണ്...
‘ലയേഴ്‌സ് ഡൈസ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഹാളില്‍ സ്‌ക്രീന്‍ ചെയ്യുന്നു
ഇരിങ്ങാലക്കുട : നടി ഗീതു മോഹന്‍ദാസ് രചനയും സംവിധാനവും നിര്‍വഹിച്ച ഹിന്ദി ചിത്രമായ 'ലയേഴ്‌സ് ഡൈസ് ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഹാളില്‍ സ്‌ക്രീന്‍ ചെയ്യുന്നു. 03-08-2018 വൈകീട്ട് 6.30ന് സ്‌ക്രീന്‍ ക്രൈസ്റ്റ്...
കുട്ടനാടു പ്രളയബാധിത പ്രദ്ദേശങ്ങളിലേക്ക് മരുന്നും,വസ്ത്രവുമായി കെ.സി.വൈ.എം പ്രവര്‍ത്തകര്‍
കല്ലേറ്റുംങ്കര : കുട്ടനാടു പ്രളയബാധിത പ്രദ്ദേശങ്ങളിലേക്ക് മരുന്നും,വസ്ത്രവുമായി താഴെക്കാട്, ആളൂര്‍ , കല്ലേറ്റുംകര, പള്ളികളിലെ കെ.സി.വൈ.എം പ്രവര്‍ത്തകര്‍ യാത്ര പുറപ്പെട്ടു. ചങ്ങനാശ്ശേരി അതിരൂപതയുടെ സോഷ്യല്‍ സര്‍വ്വീസു സൊസൈറ്റിയുമായി സഹകരിച്ചാണു രണ്ടര ലക്ഷം രൂപ...
ലൈഫ് ഭവന പദ്ധതിയ്ക്കായി കട്ട കമ്പനി നിര്‍മ്മാണ ഉദ്ഘാടനം നടത്തി
മുരിയാട് : പഞ്ചായത്തിലെ ലൈഫ് ഭവന ഗുണഭോക്താക്കള്‍ക്കുള്ള സിമന്റ് കട്ട തൊഴിലുറപ്പ് തൊഴിലാളികള്‍ നിര്‍മ്മിച്ചു നല്‍കും. ആയതിന്റെ ഭാഗമായി പഞ്ചായത്തിലെ ആന്ദപുരം വില്ലേജിലെ 17-ാം വാര്‍ഡിലെ കിഴാനിക്കുളം ലിഫ്റ്റ് ഇറിഗേഷന്‍ പരിസരത്ത് ആരംഭിക്കുന്ന...
കൊറ്റനെല്ലൂരില്‍ നാലമ്പലദര്‍ശനത്തിന് പോകുന്ന വാഹനമിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു.
കൊറ്റനെല്ലൂര്‍ : നാലമ്പല ദര്‍ശനത്തിനായി പോകുന്ന വാഹനമിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു.കൊറ്റനെല്ലൂര്‍ കുറുപ്പംപടിയ്ക്ക് സമീപം വെള്ളിയാഴ്ച്ച രാവിലെ 10.30 തോടെയാണ് അപകടം നടന്നത്.ഇന്റിക്കേറ്റര്‍ ഇട്ട് വളച്ച ഓട്ടോറിക്ഷയുടെ പുറകില്‍ മുഴികുളം...
സംഗമം ഇരിങ്ങാലക്കുടയുടെ ‘സഹായ നിധി 2018’ ആഗസ്റ്റ് 5 ന്
ഇരിങ്ങാലക്കുട : ബഹറിന്‍ പ്രവാസി അസോസിയേഷന്‍ സംഗമം ഇരിങ്ങാലക്കുട സംഘടിപ്പിക്കുന്ന 'സഹായ നിധി' ആഗസ്റ്റ് 5 ന് നടക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 25 കുടുംബാഗങ്ങള്‍ക്ക് നല്‍കുന്ന സഹായനിധിയുടെ ഉദ്ഘാടന കര്‍മ്മം സംഗമം...
പുല്ലൂര്‍ കശുവണ്ടി ഫാക്ടറി കെട്ടിടം അപകടഭിഷണിയുയര്‍ത്തുന്നു
ഇരിങ്ങാലക്കുട : പുല്ലൂര്‍ ഗവ. കശുവണ്ടി ഫാക്ടറിയുടെ ശോച്യാവസ്ഥയിലായ കെട്ടിടം സമീപവാസികള്‍ക്ക് അപകടഭീഷണിയുയര്‍ത്തുന്നു. കമ്പനിയുടെ പുറകിലുള്ള കെട്ടിടമാണു മഴയില്‍ കുതിര്‍ന്ന് ഏതു നിമിഷവും വീഴാവുന്ന സ്ഥിതിയിലുള്ളത്. കെട്ടിടത്തിന്റെ ഒരു ഭാഗം ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്....
ഇരിങ്ങാലക്കുട നഗരസഭയില്‍ പുതിയ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ തിരഞ്ഞെടുക്കപ്പെട്ടു.
ഇരിങ്ങാലക്കുട : നഗരസഭയില്‍ പുതിയ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായി യു ഡി എഫ് അംഗങ്ങളായ കുരിയന്‍ ജോസഫ്,ബിജുലാസര്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.പഴയ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായിരുന്ന യുഡിഫ് അംഗങ്ങളായ വി സി വര്‍ഗ്ഗീസ്,എം ആര്‍...