കൊറ്റനെല്ലൂരില്‍ നാലമ്പലദര്‍ശനത്തിന് പോകുന്ന വാഹനമിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു.

2730

കൊറ്റനെല്ലൂര്‍ : നാലമ്പല ദര്‍ശനത്തിനായി പോകുന്ന വാഹനമിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു.കൊറ്റനെല്ലൂര്‍ കുറുപ്പംപടിയ്ക്ക് സമീപം വെള്ളിയാഴ്ച്ച രാവിലെ 10.30 തോടെയാണ് അപകടം നടന്നത്.ഇന്റിക്കേറ്റര്‍ ഇട്ട് വളച്ച ഓട്ടോറിക്ഷയുടെ പുറകില്‍ മുഴികുളം ക്ഷേത്രത്തിലേയ്ക്ക് ദര്‍ശനത്തിനായി പോകുന്ന ടെബോ ട്രാവലര്‍ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞു.ഓട്ടോഡ്രൈവര്‍ കൊറ്റനെല്ലൂര്‍ സ്വദേശി വര്‍ഗ്ഗീസും യാത്രക്കാരിയായ പെണ്‍കുട്ടിയും ഇരിങ്ങാലക്കുട ആശുപത്രിയില്‍ ചികിത്സ തേടി.

 

Advertisement