കുട്ടനാടു പ്രളയബാധിത പ്രദ്ദേശങ്ങളിലേക്ക് മരുന്നും,വസ്ത്രവുമായി കെ.സി.വൈ.എം പ്രവര്‍ത്തകര്‍

368
Advertisement

കല്ലേറ്റുംങ്കര : കുട്ടനാടു പ്രളയബാധിത പ്രദ്ദേശങ്ങളിലേക്ക് മരുന്നും,വസ്ത്രവുമായി താഴെക്കാട്, ആളൂര്‍ , കല്ലേറ്റുംകര, പള്ളികളിലെ കെ.സി.വൈ.എം പ്രവര്‍ത്തകര്‍ യാത്ര പുറപ്പെട്ടു. ചങ്ങനാശ്ശേരി അതിരൂപതയുടെ സോഷ്യല്‍ സര്‍വ്വീസു സൊസൈറ്റിയുമായി സഹകരിച്ചാണു രണ്ടര ലക്ഷം രൂപ ചിലവഴിച്ചു കൊണ്ടാണു കെ.സി.വൈ.എം.പ്രവര്‍ത്തകര്‍ ഈ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് .താഴെക്കാടുപള്ളി വികാരി ഫാ.ജോണ്‍ കവലക്കാട്ട് , അസി.വികാരിഫാ.അഖില്‍ വടക്കന്‍ കെ.സി. വൈ.എം പ്രസിഡണ്ടുമാരായ റോമിയോ, ജോ.ജോസഫ് ,പിന്‍ോ എന്നിവര്‍ നേത്രത്വം കൊടുക്കുന്ന സ്‌നേഹസ്പര്‍ശം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇരിങ്ങാലക്കുട രൂപതാ കെ.സി.വൈ.എം ചെയര്‍മാന്‍ എഡ്‌വിന്‍ ജോഷി ഫ്‌ളാഗ് ഓഫ് ചെയ്തു.

Advertisement