നടവരമ്പ് ഗവ.എല്‍.പി സ്‌കൂളില്‍ പി.ടി.എ വാര്‍ഷിക പൊതുയോഗം

361

നടവരമ്പ് : ഗവ.എല്‍.പി സ്‌കൂളിലെ അധ്യാപക രക്ഷാകര്‍ത്തൃസമിതിയുടെ വാര്‍ഷിക പൊതുയോഗം വേളൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ടി. പീറ്റര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സി.പി. സജി അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിജയലക്ഷ്മി വിനയചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.വാര്‍ഡ് മെമ്പര്‍ ഡെയ്‌സി ജോസ് എന്റോവ്‌മെന്റുകള്‍ വിതരണം ചെയ്തു. പ്രധാന അധ്യാപിക എം.ആര്‍.ജയസൂനം, സീനിയര്‍ അസിസ്റ്റന്റ് ബാബു കോടശ്ശേരി, അധ്യാപകരായ എം എ പ്രിയ, ടി.ഗീത എന്നിവര്‍ സംസാരിച്ചു.പുതിയ പി.ടി.എ. പ്രസിഡണ്ടായി സി.പി. സജിയെ വീണ്ടും തെരഞ്ഞെടുത്തു. .

Advertisement