സംഗമം ഇരിങ്ങാലക്കുടയുടെ ‘സഹായ നിധി 2018’ ആഗസ്റ്റ് 5 ന്

343

ഇരിങ്ങാലക്കുട : ബഹറിന്‍ പ്രവാസി അസോസിയേഷന്‍ സംഗമം ഇരിങ്ങാലക്കുട സംഘടിപ്പിക്കുന്ന ‘സഹായ നിധി’ ആഗസ്റ്റ് 5 ന് നടക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 25 കുടുംബാഗങ്ങള്‍ക്ക് നല്‍കുന്ന സഹായനിധിയുടെ ഉദ്ഘാടന കര്‍മ്മം സംഗമം പ്രസിഡന്റ് സധു മോഹന്റെ അധ്യക്ഷതയില്‍ ഇരിങ്ങാലക്കുട എം.എല്‍.എ.കെ.യു.അരുണന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും. മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സന്‍ നിമ്യഷിജു മുഖ്യാതിഥിയായിരിക്കും കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.പി.ജാക്‌സന്‍, മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍മാരായ ചാര്‍ളി, സോണിയഗിരി എന്നിവവര്‍ ആശംസകളര്‍പ്പിക്കും. ജനറല്‍ സെക്രട്ടറി സുധീഷ് കൃഷ്ണന്‍ സ്വാഗതവും വൈസ്.പ്രസിഡന്റ് പ്രദീപ് പണിക്കശ്ശേരി നന്ദിയും അര്‍പ്പിക്കും. ശിവദാസ് നഞ്ചേരി, കൃഷ്ണകുമാര്‍, പ്രശാന്ത് ധര്‍മ്മരാജ്, നിഷ ബൈജു എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.പത്രസമ്മേളനത്തില്‍ സംഗമം ഇരിങ്ങാലക്കുട ചെയര്‍മാന്‍ ശിവദാസ് നഞ്ചേരി , ജനറല്‍ സെക്രട്ടറി സുധീഷ് കൃഷ്ണന്‍, രക്ഷാധികാരി കൃഷ്ണ കുമാര്‍, വൈസ് പ്രസിഡന്റ് പ്രദീപ്, എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി പ്രശാന്ത് ധര്‍മരാജ്, ജോയിന്റ് സെക്രട്ടറി ബൈജു ഗോപിനാഥ് എന്നിവര്‍ പങ്കെടുത്തു.

Advertisement