ഇരിങ്ങാലക്കുട നഗരസഭയില്‍ പുതിയ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ തിരഞ്ഞെടുക്കപ്പെട്ടു.

799
Advertisement

ഇരിങ്ങാലക്കുട : നഗരസഭയില്‍ പുതിയ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായി യു ഡി എഫ് അംഗങ്ങളായ കുരിയന്‍ ജോസഫ്,ബിജുലാസര്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.പഴയ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായിരുന്ന യുഡിഫ് അംഗങ്ങളായ വി സി വര്‍ഗ്ഗീസ്,എം ആര്‍ ഷാജു എന്നിവര്‍ രാജി വെയ്ച്ച സ്ഥാനത്തേയ്ക്കാണ് ഇരുവരും തിരഞ്ഞെടുക്കപ്പെട്ടത്.വികസനകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് കുര്യന്‍ ജോസഫിന് എതിരായി എല്‍ ഡി എഫിലെ എം സി രമണന്‍ മത്സരിച്ചു നാലിനെതിരെ മൂന്ന് വോട്ടിവ് പരാജയപ്പെട്ടു.വിദ്യഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് ബിജുലാസറിന് എതിരായി എല്‍ ഡി എഫിലെ പി വി ശിവകുമാര്‍ മത്സരിച്ച് നാലിനെതിരെ രണ്ട് വോട്ടിന് പരാജയപ്പെട്ടു.കുര്യന്‍ ജോസഫ് നഗരസഭ 14-ാം വാര്‍ഡ് ഗാന്ധിഗ്രാമിലെ കൗണ്‍സിലറും ബിജു ലാസര്‍ 17-ാം വാര്‍ഡ് മടത്തിക്കരയില്‍ നിന്നുള്ള കൗണ്‍സിലറുമാണ്.തൃശ്ശൂര്‍ ജില്ലാ സബ് കളക്ടര്‍ സന്തോഷ് കുമാര്‍ (L A) വരണാദികാരിയായിരുന്നു

Advertisement