സമസ്ത കേരള വാരിയർ സമാജം ജില്ല സമ്മേളനം നടത്തി

17

സമസ്ത കേരള വാരിയർ സമാജം ജില്ല സമ്മേളനം സമാജം സംസ്ഥാന വൈസ് പ്രസിഡണ്ട് പി.വി. ധരണീധരൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് എം.ഉണ്ണികൃഷ്ണവാരിയർ അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.മുരളീധരൻ, ജില്ല സെക്രട്ടറി എ.സി. സുരേഷ്, ടി.വി.ശങ്കരൻ കുട്ടി വാരിയർ, പി.വി.ശങ്കരൻ കുട്ടി, എ.വി.പ്രസന്ന, പി.വി.ശങ്കരനുണ്ണി, ആർ.ശ്രീറാം എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ ഏറ്റവും മികച്ച ഒന്നാമത്തെ യൂണിറ്റിനുള്ള ട്രോഫി ഇരിങ്ങാലക്കുട കരസ്ഥമാക്കി. പുതിയ ഭാരവാഹികൾ: എം.ഉണ്ണികൃഷ്ണവാരിയർ ( പ്രസിഡണ്ട് ), സിന്ധു ശശിധരൻ (വൈസ് പ്രസിഡണ്ട് ) , എ.സി. സുരേഷ് (സെക്രട്ടറി), ആർ.ശ്രീറാം (ജോ: സെക്രട്ടറി), പി.വി.ശങ്കരൻ കുട്ടി (ട്രഷറർ) , പി.വി. ധരണീധരൻ, ടി.വി.ശങ്കരൻ കുട്ടി വാരിയർ ( സംസ്ഥാനകമ്മറ്റി ) . വനിതാ വിഭാഗം : പാർവ്വതി .എസ്. വാരിയർ (പ്രസിഡണ്ട് ), രമ ഉണ്ണികൃഷ്ണൻ (സെക്രട്ടറി), രാജലക്ഷ്മി വിജയൻ (ട്രഷറർ).

Advertisement