‘ലയേഴ്‌സ് ഡൈസ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഹാളില്‍ സ്‌ക്രീന്‍ ചെയ്യുന്നു

453

ഇരിങ്ങാലക്കുട : നടി ഗീതു മോഹന്‍ദാസ് രചനയും സംവിധാനവും നിര്‍വഹിച്ച ഹിന്ദി ചിത്രമായ ‘ലയേഴ്‌സ് ഡൈസ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഹാളില്‍ സ്‌ക്രീന്‍ ചെയ്യുന്നു. 03-08-2018 വൈകീട്ട് 6.30ന് സ്‌ക്രീന്‍ ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓര്‍മ്മ ഹാളില്‍ സ്‌ക്രീന്‍ ചെയ്യുന്നു.2013 ല്‍ പുറത്തിറങ്ങിയ ചിത്രം മികച്ച നടിയ്ക്കും സിനിമാ ഫോട്ടോഗ്രഫിയ്ക്കുള്ള ദേശീയ അവാര്‍ഡുകള്‍ നേടി. 29 ചിത്രങ്ങളെ പിന്തള്ളി മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരത്തിന് ഇന്ത്യയില്‍ നിന്നുള്ള എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടു.നിരവധി അന്തര്‍ദേശീയ ചലച്ചിത്രമേളകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. തൊഴില്‍ അന്വേഷിച്ച് നഗരത്തില്‍ ചേക്കേറിയ ഭര്‍ത്താവിനെ അന്വേഷിച്ച് കമലയെന്ന വീട്ടമ്മ നാലു വയസ്സുകാരി മകളോടൊപ്പം നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.. സമയം 104 മിനിറ്റ് .പ്രവേശനം സൗജന്യം.

Advertisement