ലൈഫ് ഭവന പദ്ധതിയ്ക്കായി കട്ട കമ്പനി നിര്‍മ്മാണ ഉദ്ഘാടനം നടത്തി

567

മുരിയാട് : പഞ്ചായത്തിലെ ലൈഫ് ഭവന ഗുണഭോക്താക്കള്‍ക്കുള്ള സിമന്റ് കട്ട തൊഴിലുറപ്പ് തൊഴിലാളികള്‍ നിര്‍മ്മിച്ചു നല്‍കും. ആയതിന്റെ ഭാഗമായി പഞ്ചായത്തിലെ ആന്ദപുരം വില്ലേജിലെ 17-ാം വാര്‍ഡിലെ കിഴാനിക്കുളം ലിഫ്റ്റ് ഇറിഗേഷന്‍ പരിസരത്ത് ആരംഭിക്കുന്ന സിമന്റ് കട്ട കമ്പനിയുടെ നിര്‍മ്മാണോദ്ഘാടനം വാര്‍ഡ് മെമ്പര്‍ എ.എം.ജോണ്‍സന്‍ നിര്‍വ്വഹിച്ചു. കിഴാനിക്കുളം ലിഫ്റ്റ് ഇറിഗേഷന്‍ കണ്‍വീനര്‍ വാസുദേവന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.

Advertisement