പുല്ലൂര്‍ കശുവണ്ടി ഫാക്ടറി കെട്ടിടം അപകടഭിഷണിയുയര്‍ത്തുന്നു

433
Advertisement

ഇരിങ്ങാലക്കുട : പുല്ലൂര്‍ ഗവ. കശുവണ്ടി ഫാക്ടറിയുടെ ശോച്യാവസ്ഥയിലായ കെട്ടിടം സമീപവാസികള്‍ക്ക് അപകടഭീഷണിയുയര്‍ത്തുന്നു. കമ്പനിയുടെ പുറകിലുള്ള കെട്ടിടമാണു മഴയില്‍ കുതിര്‍ന്ന് ഏതു നിമിഷവും വീഴാവുന്ന സ്ഥിതിയിലുള്ളത്. കെട്ടിടത്തിന്റെ ഒരു ഭാഗം ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. കെട്ടിടത്തിനുള്ളില്‍ വലിയ മരം വളര്‍ന്ന നിലയിലാണ്. പതിനഞ്ചടിയോളം ഉയരമുള്ള ചുമര്‍ റോഡിലേക്കു ചാഞ്ഞാണു നില്‍ക്കുന്നത്. ഇതു സമീപത്തെ കുട്ടികള്‍ അടക്കമുള്ളവരുടെ ജീവനും വഴിയിലെ വാഹനങ്ങള്‍ക്കും ഭീഷണിയാണ്. ചുമരിന്റെ ഒരു ഭാഗം രണ്ടു മാസം മുന്‍പു തകര്‍ന്നു വീണിരുന്നു. സമീപവാസികള്‍ കമ്പനിയില്‍ പരാതി നല്‍കിയിട്ട് ഒരു മാസമായിട്ടും നടപടിയുണ്ടായില്ല.

Advertisement