ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനമാരംഭിച്ച ജില്ലയിലെ ആദ്യ സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ ചോര്‍ന്നൊലിക്കുന്ന അവസ്ഥയില്‍

519
Advertisement

ഇരിങ്ങാലക്കുട : സ്ത്രികള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ദ്ധിച്ച് വരുന്ന അതിക്രമങ്ങള്‍ക്ക് തടയിടാനായി ജില്ലയിലെ ആദ്യമായി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ച സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ ചോര്‍ന്നൊലിക്കുന്ന അവസ്ഥയില്‍.കെട്ടിടത്തിന്റെ പുറംമോടികള്‍ ഭംഗിയായി നിര്‍വഹിച്ചുവെങ്കില്ലും സെന്ററിലേയ്ക്ക് കയറുന്നിടം പൂര്‍ണ്ണമായും ചോര്‍ന്നൊലിക്കുകയാണ്.ഉദ്ഘാടനദിവസം തന്നെ പെയ്ത മഴയില്‍ ഉദ്ഘാടനത്തിനെത്തിയ മന്ത്രി മറ്റൊരു വഴിയിലൂടെയാണ് കെട്ടിടത്തിലേയ്ക്ക് പ്രവേശിച്ചത്.കെട്ടിടത്തിന്റെ നവീകരണം നടത്തിയ നിര്‍മ്മിതി യോട് ഈ കാര്യം ചൂണ്ടികാട്ടിയിരുന്നതായും സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ ജീവനക്കാര്‍ പറയുന്നു.തന്നെയുമല്ല അംഗപരിമിതര്‍ക്ക് കയറുന്നതിനായി നിര്‍മ്മിച്ചിരിക്കുന്ന നടപാതയിലേയ്ക്കാണ് അടുത്ത ബില്‍ഡിംങ്ങില്‍ നിന്നുള്ള ഷീറ്റില്‍ വീഴുന്ന വെള്ളം മുഴുവന്‍ പതിയ്ക്കുന്നത്.മഴ സമയത്ത് പുറത്തെ കൗണ്ടറില്‍ ഇരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.

Advertisement