ഇരിങ്ങാലക്കുട : പുതുക്കാട് ചെങ്ങാലൂരുള്ള ഒരു കുടുംബത്തിലെ അംഗങ്ങളെ ഷോക്കടിപ്പിച്ച് ആക്രമിച്ച കേസില്‍ പ്രതിയെ കുറ്റക്കാരനെന്നു കണ്ട് ഇരിങ്ങാലക്കുട അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് കെ ഷൈന്‍ ഇന്ത്യന്‍ ശിക്ഷാനിയമം വിവിധ വകുപ്പുകള്‍ പ്രകാരം 3 വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു.രാത്രിക്കാലങ്ങളില്‍ വീട്ടില്‍ എത്തി നോക്കാന്‍ പോയതു കണ്ടു പിടിച്ച് നാട്ടുക്കാരും മറ്റും കൂടി ദേഹോപദ്രവമേല്‍പ്പിച്ചിതിലുള്ള വിരോധത്താല്‍ പ്രതി തമിഴ്നാട് തേനി ജില്ലയിലെ കോട്ടൂര്‍ അംബേദ്ക്കര്‍ സ്ട്രീറ്റില്‍ രാമസ്വാമി മകന്‍ കുപ്പത്ത് രാജ (39) യാണ് പുതുക്കാട് സ്നേഹപുരത്തുള്ള ഒരു കുടുംബത്തിലെ അംഗങ്ങളെ ഇലക് ട്രിക് വയറിന്റെ അറ്റം മുട്ടിച്ച് ഷോക്കേല്‍പ്പിച്ച് ആക്രമിച്ചത് .10-11-2016 തീയതി പുലര്‍ച്ചെ 5.30 ന് ആയിരുന്നു സംഭവം.പുതുക്കാട് പോലീസ് സബ്ബ് ഇന്‍സ്പെക്ടറായിരുന്ന എസ് പി സുധീരന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 11 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകള്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട് .കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി ജെ ജോബി ,അഡ്വക്കെറ്റുമാരായ ജിഷ ജോബി ,അല്‍ജോ പി ആന്റണി എന്നിവര്‍ ഹാജരായി
രാത്രികാലത്തെ എത്തിനോട്ടം കണ്ടെത്തിയ വൈരാഗ്യത്തിന് ഷോക്ക് അടിപ്പിച്ച് ആക്രമണം നടത്തിയ പ്രതിയ്ക്ക് 3 വര്‍ഷം തടവും പിഴയും
Advertisement