കവിത പാടി പ്രതിഷേധം

158
Advertisement

ഇരിങ്ങാലക്കുട : ജനകീയ പ്രതിരോധങ്ങളെ കണക്കിലെടുക്കാതെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനൊരുങ്ങുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ കലിക സാംസ്ക്കാരിക സംഘടനയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ കവിത പാടി പ്രതിഷേധിച്ചു. കലിക ലിറ്ററേച്ചർ & ആർട്സ് ഫോറത്തിന്റെ നേതൃത്വത്തിൽ നഗരസഭ ഹാൾ അങ്കണത്തിൽ നടത്തിയ കവിയരങ്ങ് കുഞ്ഞുണ്ണി മാസ്റ്റർ സ്മാരക പുരസ്ക്കാര ജേതാവ് കൂടിയായ കവി പി എൻ സുനിൽ ഉദ്ഘാടനം ചെയ്തു. ആർ എൽ ജീവൻലാൽ അധ്യക്ഷനായിരുന്നു. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം റെജില ഷെറിൻ മുഖ്യാതിഥിയായിരുന്നു. വി വി ശ്രീല ടീച്ചർ, രാധിക സനോജ്, അരുൺ ഗാന്ധി ഗ്രാം, ഹാറൂൺ റഷീദ് തുടങ്ങിയവർ കവിയരങ്ങിൽ പങ്കെടുത്ത് പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് കൊണ്ട് കവിതപാടി. KLAFന്റെ വൈസ് പ്രസിഡണ്ടും കവിയുമായ ധനേഷ്കുമാർ എം ആർ സ്വാഗതവും ചലച്ചിത്ര വാർത്താ മാധ്യമ പ്രവർത്തകനും KLAFന്റെ ജോയിന്റ് സെക്രട്ടറിയുമായ എ ജെ കൃഷ്ണ പ്രസാദ് നന്ദിയും പറഞ്ഞു.

Advertisement