കല്ലംകുന്ന് ഗ്രാമീണ വായനശാലയില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

415
Advertisement

കല്ലംകുന്ന്:കല്ലംകുന്ന് ഗ്രാമീണ വായനശാലയില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.വേളൂക്കര ഗ്രാമപഞ്ചായത്ത്, വേളൂക്കര പ്രാഥമിക ആരോഗ്യ കേന്ദ്രം, തൃശ്ശൂര്‍ ജില്ലാ അന്ധതാ നിവാരണ സൊസൈറ്റി, വായനശാല – വനിതാവേദി, വയോജനവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഇന്ദിരാ തിലകന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സി എച്ച് സി പുത്തന്‍ചിറയിലെ ഒഫ്താല്‍മെട്രിസ്റ്റ ഉഷാകുമാരി ക്യാമ്പിനെ പറ്റി വിശദീകരിച്ചു. വായനശാല പ്രസിഡന്റ് എന്‍ കെ തമ്പി അദ്യക്ഷത വഹിച്ചു.സെക്രട്ടറി പി ഡി ജയരാജ് സ്വാഗതം ആശംസിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഭരത് കുമാര്‍ നന്ദി പറഞ്ഞു.ക്യാമ്പില്‍ വേളൂക്കര പി എച്ച സി യിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ. തനൂജ യുടെ നേതൃത്വത്തില്‍ 12 അംഗ മെഡിക്കല്‍ ടീമും 3 അശാവര്‍ക്കര്‍മാരും പങ്കെടുത്തു.92 പേര്‍ റജിസ്റ്റര്‍ ചെയ്ത് കണ്ണ് പരിശോധന നടത്തിയതില്‍ 16 പേര്‍ക്ക് സൗജന്യ ശസ്ത്രക്രിയയ്ക്കുള്ള അവസരം ഒരുക്കിയിട്ടുണ്ട്.ഇവര്‍ക്ക് ഗ്രാമ പഞ്ചായത്തിന്റെ സഹായവും ലഭിക്കും.ലൈബ്രേറിയന്‍ രാജി സുരേഷ്, വയോജനവേദി കണ്‍വീനര്‍ PG രാജു, വനിതാ വേദി കണ്‍വീനര്‍ ലത ബിജു, കമ്മറ്റി അംഗം സുമേഷ് P. ട, രതീഷ് PC, MA അനിലന്‍, ഗണേഷ് CK തുടങ്ങി നിരവധി പേര്‍ ക്യാമ്പ് വിജയത്തിന് പ്രയത്‌നിച്ചു.

 

Advertisement