ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥിനിയും കേരളത്തിന്റെയും അഭിമാനമായ പി.യു.ചിത്ര ഏഷ്യന്‍ ഗെയിംസിന്റെ 1500മീറ്ററില്‍ ക്വാളിഫൈ ചെയ്തു

1588
Advertisement

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥിനിയും കേരളത്തിന്റെയും അഭിമാനമായ പി.യു.ചിത്ര ജക്കാർത്തയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിന്റെ 1500മീറ്ററിൽ ക്വാളിഫൈ ചെയ്തു. ഗുവാഹത്തിയിലെ ക്വാളിഫയിങ് മീറ്റിൽ ചിത്ര യോഗ്യത നേടിയത്. നിശ്ചയിച്ചിരുന്ന യോഗ്യത മാർക്ക് 4മിനിറ്റ് 16സെക്കന്റ്‌ ആയിരന്നു. ചിത്ര 4മിനിറ്റ് 11സെക്കന്റിൽ 1500മീറ്റർ ഓട്ടം പൂർത്തിയാക്കി. ചിത്രയുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയം കുറിച്ചാണ് ഒന്നാമതായി ക്വാളിഫൈ ചെയ്തത്. ആഗസ്റ്റിലാണ് ഏഷ്യൻ ഗെയിംസ്. ജക്കാർത്തയിലേക്ക് പോകുന്ന ചിത്രക്ക് ആശംസകൾ. അവിടെ നിന്നും ഇതുപോലൊരു ആഹ്ലാദവാർത്തക്കായി കാത്തിരിക്കുന്നു.

Advertisement