നടിയും സംവിധായികയുമായ അപര്‍ണ്ണ സെന്നിന്റെ ശ്രദ്ധേയമായ ചിത്രങ്ങളില്‍ ഒന്നായ ‘ജപ്പാനീസ് വൈഫ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജുണ്‍ 15 ന് ഓര്‍മ്മ ഹാളില്‍ സ്‌ക്രീന്‍ ചെയ്യുന്നു.

496
Advertisement

ഇരിങ്ങാലക്കുട:നടിയും സംവിധായികയുമായ അപര്‍ണ്ണ സെന്നിന്റെ ശ്രദ്ധേയമായ ചിത്രങ്ങളില്‍ ഒന്നായ ‘ജപ്പാനീസ് വൈഫ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജുണ്‍ 15 വെള്ളിയാഴ്ച്ച വൈകീട്ട് 6.30 ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓര്‍മ്മ ഹാളില്‍ സ്‌ക്രീന്‍ ചെയ്യുന്നു.

തൂലികാ സൗഹൃദത്തിലൂടെ പരിചയപ്പെടുന്ന ജപ്പാന്‍കാരി പെണ്‍കുട്ടിയുമായി പരസ്പരം കാണാതെ ബംഗാള്‍ ഉള്‍ഗ്രാമത്തിലെ അദ്ധ്യാപകന്‍ വര്‍ഷങ്ങളോളം പുലര്‍ത്തുന്ന സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥയാണ് ബംഗാളി ചിത്രം പറയുന്നത്.

2010 ലെ ഹിഡന്‍ ജെംസ് ഫെസ്റ്റിവലില്‍ മികച്ച ചിത്രം, മികച്ച ചിത്രത്തിനും സംവിധായകയ്ക്കും ഛായാഗ്രഹണത്തിനുമുള്ള സ്റ്റാര്‍ എന്റര്‍ടെയിന്‍മെന്റ് അവാര്‍ഡ്, 2010 ലെ കേരള അന്താരാഷ്ട്ര ചലച്ചിത്രാല്‍സവത്തില്‍ രജതചകോര പുരസ്‌കാരം എന്നിവ ചിത്രം നേടി.
സമയം 105 മിനിറ്റ്.

(പ്രവേശനം സൗജന്യം)

 

Advertisement