ആദിവാസി കോളനിയില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രോഗ്രാം സംഘടിപ്പിച്ചു.

443
Advertisement

ഇരിങ്ങാലക്കുട : എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിമുക്തി മിഷന്റെ ഭാഗമായി തവളക്കുഴിപ്പാറ ആദിവാസി കോളനിയില്‍ ആദിവാസികള്‍ക്കായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രോഗ്രാം സംഘടിപ്പിച്ചു. വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ശാലിനിയുടെ പ്രാര്‍ത്ഥനാ ഗീതത്തോടെ ആരംഭിച്ച യോഗത്തില്‍ ആദിവാസി മൂപ്പന്‍ ഗോപി അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എല്‍.ബിനുകുമാര്‍ മദ്യവും മയക്കുമരുന്നിന്റെയും ദൂഷ്യവശങ്ങളെ സംബന്ധിച്ച് ക്ലാസ്സെടുത്തു. പ്രിവന്റീവ് ഓഫീസര്‍മാരായ കൃഷ്ണന്‍കുട്ടി , ഹാറൂണ്‍ റഷീദ് ,വനിത സിഇഒ മാരായ ശാലിനി , അനീഷ, രജിത എന്നിവര്‍ അനുബന്ധ വിഷയങ്ങളെ പ്രതിപാദനം നടത്തി. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ റിന്‍സ് ആശംസ അര്‍പ്പിച്ചു.ഊരിലെ ആദിവാസി കലാ കാരനായ കുമാരന്‍ കാടിന്റെ നന്‍മയും തനിമയും ഉണര്‍ത്തുന്ന തനത് സംഗീതം ആലപിച്ചു. തുടര്‍ന്ന് സ്‌നേഹവിരുന്ന് നടന്നു. ഊരിലെ ഓരോ വീടുകളും എക്‌സൈസ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു വിശേഷങ്ങള്‍ ആരാഞ്ഞു.പരിപാടിയില്‍ 80 ആളുകള്‍ പങ്കെടുത്തു.

 

Advertisement